മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയുടെ ലിസ്റ്റില്‍ അന്നും ഇന്നും ഉണ്ട് സ്വാന്തനം. സീരിയല്‍ ആരംഭിച്ച ദിവസം തൊട്ടു തന്നെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ പരമ്പര. നെഗറ്റീവും പോസിറ്റീവും ആയ നിരവധി കഥാപാത്രങ്ങള്‍ ഇതിലുണ്ട്. ഇതില്‍ സേതു എന്ന കഥാപാത്രത്തില്‍ എത്തുന്ന നടനാണ് ബിജേഷ് അവനൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് ഇപ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
അച്ഛന്, ഒരു വര്‍ഷമായി ഇന്നേക്ക് ഞങ്ങളോട് യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയിട്ട്. ഈ ഒരു വര്‍ഷത്തിനിടക്ക് അച്ഛനെ ഓര്‍ക്കാത്ത ഒരുപാട് ദിവസങ്ങള്‍ കടന്നു പോയിട്ടുണ്ട്. അച്ഛനെ മറന്നതല്ല. ആ സ്നേഹം കൂടെ ഉണ്ടെന്നൊരു വിശ്വാസം. ഒരു വര്‍ഷം മുന്‍പത്തെ സാധാരണ ദിവസങ്ങളില്‍ വീട്ടില്‍ കയറിചെല്ലുമ്പോള്‍ ചിലപ്പോള്‍ അച്ഛന് കിടന്നിട്ടുണ്ടാകും. ഞാന്‍ എണീക്കും മുന്‍പേ പുറത്തു പോയിട്ടുണ്ടാകും. ചില ദിവസങ്ങളില്‍ അമ്മയോട് ചോദിക്കും അച്ഛന് കിടന്നോ എന്ന്. ഉവ്വ് ‘ എന്ന പതിവ് ഉത്തരവും കേള്‍ക്കാം.
തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന് ഉറങ്ങിക്കിടക്കുന്നുണ്ടെന്നുള്ള വിശ്വാസം. അതാണ് ഒരു പക്ഷെ ഇന്നും എന്റെ മനസ്സില്‍ പലപ്പോളും ഉള്ളത്. ഞങ്ങളുടെ വീട്ടില്‍ നിന്നും അച്ഛന് പോയിക്കാണും. ഈ ലോകത്തു നിന്നും അച്ഛന് പോയിക്കാണും. പക്ഷെ, എന്റെ മനസ്സില്‍ ആ നേര്‍ത്ത ചിരി മായാതെ നില്‍പ്പുണ്ട് ഇന്നും എന്നും.
ഇനി ഞാനുള്ളിടത്തോളം കാലവും എന്നായിരുന്നു ബിജേഷ് കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും ബിജേഷ് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.