ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരങ്ങള്‍ പിന്നീട് സീരിയലിലേക്ക് എത്തുന്നത് നമ്മള് കണ്ടിട്ടുണ്ട്. ചിലരൊക്കെ ഗസ്റ്റ് റോളിലും എത്താറുണ്ട്. ഇപ്പോഴിതാ നടന് ആസിഫ് അലിയും സീരിയലില്‍ അഭിനയിക്കാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത് .
പണ്ട് തിലകനും നെടുമുടി വേണുവും അടക്കമുള്ള പ്രമുഖ നടന്മാര് എല്ലാം സീരിയലുകളിലും സജീവമായിരുന്നു. എന്നാല്‍ ആസിഫ് എത്തുന്നത് അവരെ പോലെ ഒരു കഥാപാത്രം ആയിട്ടല്ല. സിനിമ നടന് ആസിഫ് അലിയായി തന്നെ ഒരു ഗസ്റ്റ് റോളിലാണ് നടന് വരുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീത ഗോവിന്ദം എന്ന പുതിയ സീരിയലിലാണ് ആസിഫിന്റെ സര്‍പ്രൈസ് എന്‍ട്രി.
ഈ അടുത്താണ് സീരിയല്‍ തുടങ്ങിയത്. തുക്കത്തില്‍ തന്നെ മികച്ച പ്രതികരണം സീരിയല്‍ നേടി. ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന സീരിയല്‍ ആണ് ഗീതാഗോവിന്ദം.
ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ ഹിമമഴയില്‍ എന്ന ആല്‍ബത്തിലെ ആസിഫലി അഭിനയിച്ച ‘ആദ്യമായി’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായി ആസിഫ് അലിയെ തിരഞ്ഞെടുക്കുവാന്‍ ഇത് കാരണമായി.