ബോളിവുഡിലെ മിസ്റ്റർ പെർഫെക്ട് എന്നാണ് ആമിർഖാൻ അറിയപ്പെടുന്നത്. താഴം ഇപ്പോൾ അമ്പത്തി ഏഴാം പിറന്നാൾ ആഘോഷിക്കുകയാണ്. ഒരിക്കൽ കടുത്ത മദ്യപാനി ആയിരുന്നു ഇദ്ദേഹം. പിന്നീട് മദ്യപാനം നിർത്തുകയായിരുന്നു ആമിർ. ഇപ്പോഴിതാ ഇന്നും ആ കാലം മറന്നിട്ടില്ല എന്നാണ് താരം പറയുന്നത്. അതിനെക്കുറിച്ച് അമീർഖാൻ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു.
താൻ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു എന്ന് താരം തുറന്നു സമ്മതിച്ചു. ചിലർ രണ്ട് പെഗ് കഴിക്കുന്നതോടെ ഒക്കെ നിർത്തും. എന്നാൽ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നില്ല താൻ. വല്ലപ്പോഴും ഒക്കെയാണ് മദ്യപിച്ചിരുന്നത്. എന്നാൽ അതിനുവേണ്ടി ഇരുന്നാൽ പിന്നെ രണ്ടു പെഗ്ഗിൽ ഒന്നും നിർത്തില്ല. ഒറ്റയിരിപ്പിൽ ഒരു ബോട്ടിൽ ഒക്കെ തീർക്കുമായിരുന്നു.
എന്നാൽ അത് ശരിയല്ല എന്ന് തനിക്ക് പിന്നീട് തോന്നി തുടങ്ങി. മദ്യപിച്ചു കഴിഞ്ഞാൽ ആ ലഹരിയിൽ പിന്നീട് കുറ്റബോധം തോന്നുന്ന കാര്യങ്ങൾ ചെയ്യുകയും പറയുകയും ഒക്കെ ചെയ്യും. വലുതായി ഒന്നും സംഭവിച്ചില്ല എങ്കിലും സ്വന്തം നിയന്ത്രണത്തിൽ അല്ലാതെ വരുന്ന അവസ്ഥ തനിക്ക് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ആദി ഭാര്യയുമായുള്ള വിവാഹമോചനത്തിനുശേഷം മദ്യപാനിയായി മാറിയ തന്നെ സഹായിച്ചത് സൽമാൻഖാൻ ആയിരുന്നു.
അമീർ ഖാൻ തുറന്നു പറയുന്നു. ഡാൻസ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമാണ് താരം നായകനായി ഒടുവിൽ പുറത്തിറങ്ങിയത്. ഇതിനു ശേഷം താരം നായകനായി എത്തുന്ന ചിത്രമാണ് ലാൽ സിംഗ് ചദ്ധ. ഓഗസ്റ്റ് 11 ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.