മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുള്ള പരമ്പരയാണ് സാന്ത്വനം. ഒരുപാട് ആരാധകരും ഉണ്ട് ഈ സീരിയലിന്. ഏഷ്യാനെറ്റിൽ ആണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയ്ക്ക് പുറമേ പരമ്പരയിലെ താരങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. ഇതിൽ ഒട്ടുമിക്ക പ്രധാന താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ശരിക്കും പറഞ്ഞാൽ തമിഴ് സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോറിൻ്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ ഈ പരമ്പര നിർമ്മിക്കുന്നത് ചിപ്പി ആണ്. താരം തന്നെ ഒരു കേന്ദ്ര കഥാപാത്രവുമായി എത്തുന്നുണ്ട്. രാജീവ് പരമേശ്വറാണ് മറ്റൊരു കേന്ദ്ര കഥാപാത്രം. സാന്ത്വനത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് കണ്ണൻ.
കണ്ണൻ ആയി പരമ്പരയിൽ എത്തുന്നത് അച്ചൂ സുഖതയാണ്. അച്ചുവിൻറെ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട നന്ദു മഹാദേവയെ കുറിച്ചാണ് ഈ പോസ്റ്റ്. അച്ചുവിൻറെ വാക്കുകൾ ഇങ്ങനെയാണ്.
നന്ദി ചേട്ടാ എനിക്ക് സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്തതു കൊണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ചേട്ടൻ എന്തിനാ നിനക്ക് അനിയത്തി ഇല്ലേ എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ പറയുന്നത് ചേട്ടൻ ഉണ്ടെങ്കിൽ എനിക്ക് ജോലിക്കൊന്നും പോണ്ടല്ലോ എന്നാണ്. പിന്നീട് ദൈവം എനിക്ക് ഒരുപാട് ചേട്ടന്മാരെ തന്നൂ. കൂടെ പിറന്നില്ലെങ്കിലും പൊന്നേ നീ എൻറെ സ്വന്തം ചേട്ടനാ. നിരാശയുടെ പടുകുഴിയിൽ ഒരിക്കൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയാടാ ചേട്ടാ. ആ വാക്കുകളും പുഞ്ചിരിയും അനിയൻകുട്ടാ എന്നുള്ള വിളിയും എൻറെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു. നെഗറ്റീവ് മാത്രമുണ്ടായിരുന്ന എൻ്റെ മനസ്സിൽ പോസിറ്റീവ് നിറച്ചത് നിങ്ങളാണ്. ഈ ലോകത്തുനിന്നും ചേട്ടൻ പോയത് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. എന്നും ഞങ്ങളുടെ ചങ്കിൽ ജ്വലിച്ചു കൊണ്ടിരിക്കും. ഇന്നലെ വിഷ്ണു വിളിച്ചപ്പോൾ ഈ കോവിഡ് ഒക്കെ കഴിഞ്ഞിട്ട് നന്ദു ചേട്ടനെ പോയി ഒന്ന് കാണണം എന്ന് പറഞ്ഞുള്ളൂ. ഇങ്ങു വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്, കാണണം ഞങ്ങൾ കാത്തിരിക്കുന്നു.