കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിലെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍ഗോഡ് നിന്നാണ് അര്‍ഷാദിനെ അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ ഒന്നില്‍ കൂടുതല്‍ പേരുടെ പങ്ക് ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ട്. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിനാറാം നിലയില്‍ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്നത് ഈ മാസം 12നും 16നും ഇടയിലായിരിക്കാമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ടു ദിവസമായി സജീവിനെ ഫോണില്‍ ലഭിക്കാതായതോടെ ഒപ്പം താമസിച്ചിരുന്ന യുവാക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തിങ്കളാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്.
അര്‍ഷാദിനെ വിളിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. സംശയം തോന്നിയതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും, പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്ളാറ്റ് തുറക്കുകയുമായിരുന്നു. വിശദമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.