ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് അനി.
കുട്ടിയെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നത് അനിയുടെ വാഹനത്തിലായിരുന്നു. ഈ ഒരു വര്‍ഷത്തിനിടെയാണ് അനി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ശേഷം തിരുവനന്തപുരം ആയുര്‍വേദ കോളജിനടുത്തുവച്ചായിരുന്നു ആദ്യ പീഡനം. ഒരു തവണ മയക്കുമരുന്ന് നല്കിയ ശേഷം സുഹൃത്തിനെക്കൂടി വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.