തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. മാലമോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് സെല്ലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുന്‍പ് നടന്ന മാല മോഷണക്കേസിലാണ് കുഞ്ഞുമോന് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലെ ലോക്കപ്പില്‍ അടക്കുകയായിരുന്നു. ഇതിനിടെ തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞുമോന് ബഹളമുണ്ടാക്കി. ഇതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
സെല്ലിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിച്ചാണ് കുഞ്ഞുമോന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസുകാര്‍ ഓടിയെത്തി ടൈല്‍സ് പിടിച്ചുവാങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.