ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയായിരുന്നു ഡി ഫോര്‍ ഡാന്‍സ്. ഇതിലെ പല മത്സരാര്‍ത്ഥികളുടെ മുഖം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. അതില്‍ ഒരാളായിരുന്നു ദില്‍ഷ. ഇന്ന് ബിഗ് ബോസ് സീസണ് ഫോറിലെ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ദില്‍ഷ. അതേസമയം ഡി ഫോര്‍ ഡാന്‍സിലെ അവതാരകര്‍ പേളി മാണിയും, ഗോവിന്ദ് പത്മസൂര്യയും ആയിരുന്നു.
ഇവരുടെ അവതരണത്തിനും വലിയ കയ്യടിയാണ് ലഭിച്ചത്. ഇടയ്ക്കിടെ വേദിയില്‍ വെച്ച് ദില്‍ഷയുടെ പേര് പറഞ്ഞു ജീപിയേ കളിയാക്കാറുണ്ടായിരുന്നു. ദില്‍ഷയെ കാണുമ്പോഴൊക്കെ ജീപിക്ക് വല്ലാത്തൊരു നാണം ആയിരുന്നു. എന്നാല്‍ ഇവരിത് തമാശയ്ക്ക് ചെയ്തതാണെങ്കിലും ഇനി ഇവര്‍ തമ്മില്‍ ശരിക്കും എന്തെങ്കിലും ഉണ്ടോ എന്നുവരെ ചിലര്‍ സംശയിച്ചിരുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് ബിഗ് ബോസിലൂടെ ദില്‍ഷ തിരിച്ചെത്തിയത്. ഇതിനിടെ ഇവര്‍ തമ്മിലുള്ള പഴയകഥ കൂടി ചര്‍ച്ചയാവുകയാണ്.
ഡിഫോര്‍ ഡാന്‍സ് ഷോയ്ക്ക് പിന്നാലെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്പെഷ്യല്‍ ടാലന്റ് ഷോയായ ഡെയര്‍ ദി ഫിയര്‍ ആര്‍ക്കുണ്ട് ഈ ചങ്കുറ്റം എന്ന ഷോയിലും അവതാരകന് ജീപിയായിരുന്നു, അന്നും ദില്‍ഷ ഈ ഷോയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയ പരീക്ഷണം നടത്തിയ ദില്‍ഷ .
ബിഗ് ബോസ് ഷോയിലെ മികച്ച മത്സരാര്‍ത്ഥിയാണ് ദില്‍ഷ ഇപ്പോള്‍, മികച്ച പ്രകടനമാണ് ദില്‍ഷ പുറത്തെടുക്കുന്നത്. ദില്‍ഷ ഷോയില്‍ കയറിയപ്പോള്‍ ജീപി ആശംസ അറിയിച്ചിരുന്നുവത്രേ. എന്നാല്‍ ഈ ഗോസിപ്പുകളൊന്നും സത്യമല്ലെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും പല തവണ ജീപി പറഞ്ഞിരുന്നു.