സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ 80 പിറന്നാള്‍ ആണ് ഇന്ന്. കഴിഞ്ഞദിവസം മുതല്‍ തന്നെ താരത്തിന് ആശംസ അറിയിച്ചുകൊണ്ട് ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു നിരവധിപേര്‍ എത്തി. രാവിലെ നടന്റെ വീടിനു മുന്നില്‍ ആരാധകര്‍ തടിച്ച കൂടിയപ്പോള്‍, കൈ ഉയര്‍ത്തി കാണിച്ച് അമിതാഭ് ബച്ചന് നന്ദി അറിയിച്ചു.
ഇപ്പോള്‍ ഇതാ ജന്മദിനത്തില് മകന് അഭിഷേക് ബച്ചന് നല്കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചന് അവതരിപ്പിയ്ക്കുന്ന കൗണ് ബനേക ക്രോര്‍പതി എന്ന ഷോയിലാണ് അഭിഷേക് ബച്ചന് സര്‍പ്രൈസ് നല്‍കിയത്.
ഈ വീഡിയോ ഒരുക്കിയ ദൃശ്യങ്ങള്‍ ഷോയുടെ പ്രമോഷന് വീഡിയോയില്‍ ഉള് കൊള്ളിച്ചിരിയ്ക്കുന്നു. ശേഷം വേദിയില്‍ എത്തുന്ന അമിതാഭ് ബച്ചന്റെ പിന്നിലൂടെ അഭിഷേക് വരുമ്പോള്‍, മകനെ കണ്ടതും ബിഗ്ഗ് ബി ഇമോഷണലാവുന്നത് കാണാം.
പഴയ കുടുംബ ചിത്രവും മറ്റുമെല്ലാം സ്ക്രീനില്‍ കാണിക്കുമ്പോള്‍ ബച്ചന് കണ്ണുകള്‍ നിറയുന്നു. ഭാര്യയും നടിയുമായ ജയ ബച്ചനും അഭിഷേകിനൊപ്പം ഈ സര്‍പ്രൈസില്‍ പങ്കു ചേര്‍ന്നു. ബച്ചന് ഏറ്റവും ഇഷ്ടമുള്ള മധുരപലഹാരം നല്‍കിക്കൊണ്ടാണ് ജയ ബച്ചന് സ്നേഹം അറിയിച്ചത്. വീഡിയോ ട്വിറ്ററിലൂടെ അഭിഷേക് ബച്ചന് തന്നെയാണ് പങ്കുവച്ചത്.
‘ഇത് നടത്താന്‍ ഒരുപാട് രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഒരുപാട് ആസൂത്രണവും കഠിനാധ്വാനവും റിഹേഴ്സലും നടത്തേണ്ടിയിരുന്നു. പക്ഷെ ഇതെല്ലാം അദ്ദേഹം അര്‍ഹിയ്ക്കുന്നതാണ്. അച്ഛന്റെ എണ്‍പതാം പിറന്നാള്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത്, ജോലി സ്ഥലത്ത് ആഘോഷിക്കാന്‍ കഴിഞ്ഞതും വളരെ അധികം വൈകാരികമായിരുന്നു. അതിന് എന്നെ സഹായിച്ച സോണിയുടെ കൗണ് ബനേക ക്രോര്‍പതിയുടെ മുഴുവന്‍ ടീമിനും നന്ദി. ഇന്ന് രാത്രിയിലെ എപ്പിസോഡ് എന്റെ അച്ഛന് ഏറ്റവും സ്പെഷ്യലുള്ളതാക്കി. കഴിയുമെങ്കില്‍ കാണാന്‍ ശ്രമിയ്ക്കുക.’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അഭിഷേക് ബച്ചന് കുറിച്ചത്.