മലയാളത്തിൽ ഏറെ ജനപ്രീതി ആർജിച്ച പരിപാടിയാണ് ബിഗ് ബോസ്. മോഹൻലാലാണ് പരിപാടിയുടെ അവതാരകയായി എത്തുന്നത്. ഏഷ്യാനെറ്റ് ആണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇതുവരെ രണ്ടു സീസണുകൾ ആണ് പിന്നീട്ടത്.
ഒന്നാം സീസണിനേ അപേക്ഷിച്ച് രണ്ടാം സീസൺ ആയിരുന്നു കൂടുതൽ ജനപ്രിയം. മികവുറ്റ മത്സരാർത്ഥികളുടെ സാന്നിധ്യമായിരുന്നു രണ്ടാം സീസണിനേ കൂടുതൽ ജനപ്രിയമാക്കിയത്. കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ട് മത്സരാർത്ഥികൾ ആയിരുന്നു അഭിരാമി സുരേഷും അമൃത സുരേഷും. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ പ്രശസ്തയായ ഗായികയാണ് അമൃത സുരേഷ്. അതുപോലെ തന്നെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഹലോ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ബാലതാരം ആയിരുന്നു അഭിരാമി സുരേഷ്.
അമൃതയും അഭിരാമിയും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇരുവരും അവരുടെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം അഭിരാമി സുരേഷ് നടത്തിയ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരുന്നു. ഓഫ് റെഡ് കളർ സാരിയിൽ ഉള്ള ഫോട്ടോസ് ആയിരുന്നു അഭിരാമി പങ്കുവെച്ചത്. ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ എല്ലാം വൈറലായി.
ഫോട്ടോയ്ക്ക് താഴെ രസികൻ കമന്റുമായി ചേച്ചി അമൃതയും എത്തി. “അഭിരാമി അല്ല മോളെ.. ശിവകാമി.. മകിഴ്മതി കൊട്ടാരത്തിലെ ശിവകാമി.. ” – ഇതായിരുന്നു അഭിരാമിയുടെ ഫോട്ടോയ്ക്ക് താഴെ അമൃത ചെയ്ത കമൻറ്. നിരവധി ആളുകളാണ് കമന്റിന് താഴെ റിപ്ലൈയും ആയി എത്തുന്നത്. ആരാധകരുടെ വകയായും ഒരുപാട് രസികൻ മറുപടികൾ വരുന്നുണ്ട്.