മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ വൈറലാണ് താരം. സെക്സ് എഡ്യൂക്കേഷൻ കിട്ടാത്ത ആളുകളാണ് മലയാളികളെന്ന് തോന്നിയിട്ടുണ്ടന്ന് താരം പറയുകയാണ്.താരത്തിന്റെ വാക്കുകൾ ഇതാണ്,സെക്സ് ഫ്രസ്ട്രേഷൻ ഉള്ളവർക്ക് പോലും സെക്സ് എജ്യൂക്കേഷൻ കിട്ടാത്ത അവസ്ഥയുണ്ട്. സെക്സ് എജ്യൂക്കേഷൻ എന്നാൽ അത് സെക്ഷ്വലി മാത്രം ഉള്ള ഒരു കാര്യമല്ല. അതിനകത്തു മെൻസ്ട്രേഷനെ കുറിച്ചും അറിയണം. ഇപ്പോൾ റിലേഷൻ ഷിപ്പിൽ ഇതിനെക്കുറിച്ച് ധാരണ പാർട്ണർക്ക് ഉണ്ടെങ്കിൽ മൂഡ് സ്വിങ്സിനെക്കുറിച്ച് മനസ്സിലാവുകയും അതൊരു വഴക്കിലേക്ക് കാര്യങ്ങളെ എത്തിക്കാതെ ഇരിക്കുകയും ചെയ്യും. ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ നമ്മൾ കുട്ടികളെ പറഞ്ഞുമനസിലാക്കണം. സെക്സ്ഫ്രസ്ട്രേഷനെ കുറിച്ച് നമ്മൾ പറയാൻ ആളില്ല.
പാപ്പുവിന് നമ്മളോട് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യത്തിൽ ആണ് വളർത്തുന്നത്. ഞാൻ വളർന്നുവന്ന സാഹചര്യത്തിൽ എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്നൊക്കെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു എങ്കിലും കൂടെ തന്നെ അവർ നിക്കുമായിരുന്നു. എന്റെ ചേച്ചി മോളെ ചീത്ത വിളിച്ചു ഞാൻ കണ്ടിട്ടില്ല.പഴഞ്ചൊല്ലുകൾ കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു, ഓർമ്മ വരുന്ന സംഭവങ്ങൾ എന്ത് എന്ന് പറയാനുള്ള സെഗ്മെന്റിൽ അവതാരക ചിത്രക്ക് അഭിരാമി നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറലായി മാറുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി! വിനാശ കാലേ വിപരീത ബുദ്ധി എന്നീ പഴഞ്ചൊല്ലുകളുമായി ജീവിതത്തിൽ നല്ല സാമ്യതകൾ ഉണ്ട് പക്ഷേ ഞാൻ തുറന്നുപറയുന്നില്ല എന്ന് പറഞ്ഞ അഭിരാമി ചില പേഴ്സണൽ കാര്യങ്ങൾ നമ്മൾ അങ്ങനെ പറയാൻ പാടില്ല എന്നും പറയുന്നുണ്ട്.
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ എന്ന് ചിന്തിച്ചാൽ ആരെ ഓർമ്മ വരും എന്ന് കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു എന്ന് ചോദിച്ചപ്പോൾ എന്റെ ചേച്ചിയെ ആണ് ഓർമ്മ വരുന്നത്. കൂടുതൽ എക്സ്പ്ലനേഷൻ തരാൻ ആഗ്രഹികുന്നില്ല എന്നും അഭിരാമി പറഞ്ഞു.