സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അഭിരാമി മുരളി.അഭിരാമിയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. യൂറോപ്പുകാരനായ ദയാനെയാണ് അഭിരാമി വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതലേ വിദേശിയെ വിവാഹം ചെയ്യണമെന്നായിരുന്നു അഭിയുടെ ആഗ്രഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കരളി പഠിക്കുന്നതിനിടെയാണ് അഭിയും ഡയാനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി. സ്വന്തമായൊരു യൂട്യൂബ് ചാനലും ഉണ്ട്. ഭർത്താവിനൊപ്പം തങ്ങളുടെ വിശേഷങ്ങളും ഫിറ്റ്നസ് സംബന്ധിച്ച വീഡിയോകളുമൊക്കെ അഭിരാമി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദയാനുമായുള്ള വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള അഭി മുരളിയുടെ ക്യുഎ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താരം സംസാരിക്കുന്ന കാര്യങ്ങൾ ഇതാണ്,ഇവിടെ അങ്ങനെ പ്രശ്നങ്ങളൊന്നുമില്ല. ഒരു ഫോറിനര്‍ ഫാമിലിയിലേക്ക് കല്യാണം കഴിഞ്ഞ് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. അതെങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല. ഭാഷയൊന്നുമറിയില്ലായിരുന്നല്ലോ ആദ്യം. ഫോറിനറെ കല്യാണം കഴിക്കണമെന്നൊക്കെ മുന്‍പ് ആഗ്രഹിച്ചിരുന്നു. അത് നടക്കുമെന്നൊന്നും കരുതിയതല്ല. നമ്മുടെ തലവരയായിരിക്കും അതെന്നും അഭി പറഞ്ഞു. വിവാഹശേഷം വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും അഭിരാമി സംസാരിച്ചു.പൊതുവെ നെഗറ്റീവ് കമന്റുകള്‍ കുറവാണ്. രണ്ട് മാസം കഴിഞ്ഞ് ഡിവോഴ്സ് എന്ന കമന്റ് കണ്ടിരുന്നു. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഡിവോഴ്സൊക്കെ നാട്ടില്‍ നടക്കുന്നില്ലേ, പിരിയേണ്ടവര്‍ പിരിയട്ടെ. ഒരു ഫോറിനറെ കല്യാണം കഴിച്ചുവെന്ന് കരുതി ഡിവോഴ്സാവണമെന്നില്ലല്ലോ. കല്യാണം കഴിക്കുക, കുട്ടികളാവുക, ഡിവോഴ്സാവുക ഇതല്ല ഫോറിനേഴ്സിന്റെ സ്വഭാവം. ആ ധാരണ മാറണമെന്നും താരം പറയുന്നുണ്ട്.
നിങ്ങള്‍ മലയാളത്തില്‍ കമന്റ് ചെയ്താല്‍ ട്രാന്‍സലേറ്റ് ചെയ്ത് അവര്‍ക്ക് മനസിലാക്കാനാവും. സ്വന്തം വില കളയേണ്ട. ഇവരെല്ലാം കമന്റ് വായിക്കുന്നവരാണ്. അതേക്കുറിച്ച് ചോദിച്ചിട്ടുണ്ടല്ലോ എന്നൊക്കെ പറയാറുണ്ടെന്നും അഭി പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരി എപ്പോഴും കൂടെയുള്ളതിനെക്കുറിച്ച് ചിലർ ചോദിച്ചിരുന്നു. അവര്‍ ട്വിന്‍സാണ്, മിക്കപ്പോഴും ഒന്നിച്ചാണ്. ഇത്രയും നല്ലൊരു സിസ്റ്റര്‍ ഇന്‍ ലോയെ കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്. ഞങ്ങളുടെ കാര്യത്തില്‍ ഇവരാരും ഇടപെടാറില്ല. ഭര്‍ത്താവില്ലാത്ത സമയത്ത് സഹോദരിയുടെ കൂടെയാണ് ഞാന്‍ പുറത്തേക്ക് പോവുന്നതെന്നായിരുന്നു മറുപടി പറഞ്ഞത്.