മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിൻ്റെ പങ്കാളി കൂടിയാണ് അഭയ. ഇപ്പോഴിതാ താരം നടത്തിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.അല്പം ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് ഇത്. എസ് വി ബ്രൈഡൽ വേൾഡ് എന്ന സാമൂഹ്യ മാധ്യമ പേജിലാണ് ഈ വീഡിയോ വന്നത്.
ലഹങ്ക ആണ് അഭയ ധരിച്ചിരിക്കുന്നത്. ഇതിനു ചേർന്നുനിൽക്കുന്ന ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. മികച്ച ഹെയർ സ്റ്റൈൽ ആണ് മറ്റൊരു പ്രത്യേകത. രമ്യ ആണ് ഈ വസ്ത്രം സഭയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്.
എന്തായാലും ഈ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ഗോപി സുന്ദർ. ഇതിനകം തന്നെ നിരവധി ഗാനങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. വളരെക്കാലം സിനിമയിൽ സംഗീത സംവിധാന സഹായിയായും താരം പ്രവർത്തിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമെല്ലാം താരം സംഗീത സംവിധാനം നിർവഹിക്കുന്നു. നിരവധി ആരാധകരാണ് ഗോപി സുന്ദറിൻ്റെ ഗാനങ്ങൾക്ക് ഉള്ളത്. വിമർശനങ്ങൾക്ക് മറുപടി ആയി ഈ അടുത്ത് താരം എത്തിയിരുന്നു. താൻ അധ്വാനിച്ചാണ് ഈ നിലയിൽ എത്തിയത് എന്നായിരുന്നു താരം മറുപടി പറഞ്ഞത്.
View this post on Instagram