മുംബൈ: ഉള്ളടക്കം കൊണ്ട് റിലീസിന് മുന്നേ വിവാദം സൃഷ്ടിച്ച ചിത്രമാണ് കേരള സ്റ്റോറി. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗാണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് എതിരെ വിമര്‍ശനവുമായി എത്തുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്, വിഡി സതീശന് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് എതിരെ എത്തിയത്.
എന്നാല്‍ ഇപ്പോഴിത സിനിമയ്ക്ക് എതിരെ എത്തുന്ന ഇത്തരം വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സിനിമയിലെ നായിക
അദാ ശര്‍മ്മ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സിനിമയ്ക്ക് എതിരെ എത്തുന്ന വിമര്‍ശനങ്ങളോട് അദാ ശര്‍മ്മ പ്രതികരിച്ചത്.
ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് ഞാന്‍ കരുതുന്നു എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിക്കുന്നത്.
എല്ലാ മെസേജുകള്‍ക്കും നന്ദി. ഇത്രയും വലിയ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങള്‍ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആര് വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര് ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഇത് റിയലസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദാ പറയുന്നു.
കേരളത്തില്‍ നിന്നും പിന്തുണയും വിമര്‍ശനവും എത്തുന്നുണ്ട്.ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരെയല്ല. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണ് എന്നും നടി കൂട്ടിച്ചേര്‍ത്തു.