മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വരദ. ഒരു സമയത്ത് സിനിമയില്‍ പോലും നായികയായി വരദ എത്തിയിരുന്നു. എങ്കിലും സീരിയലിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. വരദ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അമല എന്ന പരമ്പര ഹിറ്റായിരുന്നു. ഈ സീരിയല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജിഷ്ണും വരദയും പ്രണയത്തിലാകുന്നത്. അതിന്റെ കാരണം സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. ജിഷിന് വരദയെ നോക്കുന്നുണ്ടെന്നും വരദ ജിഷിനെ നോക്കുന്നുണ്ടെന്നും ഇവര്‍ പരസ്പരം പറഞ്ഞു കൊടുത്തു. ഇതിനുശേഷം ഇരുവരും ശ്രദ്ധിച്ച് തുടങ്ങി. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു.
ഇവര്‍ക്ക് ഒരു മകനും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ കുടുംബം. വിവാഹശേഷം അഭിനയരംഗത്ത് സജീവമാണ് ജിഷ്ണു വരദയും. അതേസമയം ഈ അടുത്താണ് ഇവര്‍ വേര്‍പിരിയാന്‍ പോവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വരദ പങ്കു വയ്ക്കുന്ന വീഡിയോയില്‍ ഒന്നും ജിഷിനെ കാണാതെ വന്നതോടെ ഇങ്ങനെ ഒരു ചര്‍ച്ച വന്നത് .
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇത്രയധികം ചര്‍ച്ച ചെയ്യാനെന്തിരിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യം എന്റെ മൂക്കിന് തുമ്പ് വരെയേ ഉള്ളൂവെന്നായിരുന്നു വരദ പറഞ്ഞത്. ഞാന്‍ വിവാഹമോചിതനായാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്, എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നതെന്നായിരുന്നു ജിഷിനും ചോദിച്ചത് .
ഇപ്പോള്‍ മുണ്ടും ഷര്ട്ടുണിഞ്ഞ് വഞ്ചിയില്‍ പോവുന്ന ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, എപ്പോഴും ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുക. ‘എനിക്ക് ഈ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കഴിയും.’ ആ മനോഭാവം തന്നെ ആന്തരിക ശക്തിയും ആത്മവിശ്വാസവും കൊണ്ടുവരുമെന്ന ക്യാപ്ഷനോടെയാണ് വരദ പുതിയ പോസ്റ്റ് പങ്കിട്ടത്.