മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ് സ്ഫടികം . ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ കിടപ്പുണ്ട്. ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ താരനിര തന്നെ ഉണ്ടായിരുന്നു. ഫെബ്രുവരി 9നാണ് റിലീസ് തീയതി. എന്നാല്‍ സിനിമ വീണ്ടും തീയറ്ററുകളില്‍ എഴുത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഇന്ന് ഈ ഭൂമിയില്‍ ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഒരു വേദന തന്നെ. അതേസമയം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അവര്‍ക്ക് ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറക്കാര്‍.
പരിപാടിയെക്കുറിച്ച് സംവിധായകന് ഭദ്രന് പറഞ്ഞത് ഇങ്ങനെ. സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല.
തിലകന്, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്ദ്ദനന് നായര്‍, രാജന് പി ദേവ്, പി ഭാസ്കരന് മാസ്റ്റര്‍, ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്.. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?
ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു അദ്ദേഹം പറഞ്ഞു.