ബിഗ്ബി എന്നാണ് അമിതാബ് ബച്ചൻ അറിയപ്പെടുന്നത്. ഇന്ത്യ മുഴുവൻ നിരവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. ബോളിവുഡിലെ നിരവധി തീപ്പൊരി ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളായിട്ടാണ് ഇദ്ദേഹത്തെ പലരും കണക്കാക്കുന്നത്. ഇപ്പോഴിതാ ഇദ്ദേഹം നൽകിയ ഒരു മറുപടി സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
ഞായറാഴ്ച അമിതാബ് ബച്ചൻ എല്ലാവർക്കും സുപ്രഭാതം ആശംസിക്കുന്നു. എന്നാൽ കുറച്ചു വൈകിയാണ് ഇദ്ദേഹം ഇങ്ങനെ ആശംസിച്ചത്. ആശംസിച്ചപ്പോൾ സമയം ഏതാണ്ട് ഉച്ചയോടെ അടുത്തിരുന്നു. നിരവധി പരിഹാസങ്ങൾ ആണ് ഇതിനെതിരെ വന്നത്. നിങ്ങൾക്ക് എല്ലാവർക്കും സുപ്രഭാതം എന്ന രീതിയിൽ അർത്ഥം വരുന്ന വാചകങ്ങളാണ് സാമൂഹ്യ മാധ്യമത്തിൽ ഇദ്ദേഹം കുറിച്ചത്. ഉടൻ തന്നെ നിരവധി ട്രോളുകൾ ഇതിനെതിരെ വന്നു.
കടുത്ത ഭാഷയിൽ ഒരു പ്രേക്ഷകൻ ഇതിനെ വിമർശിച്ചു. വൃദ്ധ, ഇത് ഉച്ച യാണ് സമയം എന്നാണ് അയാൾ പറഞ്ഞത്. തലേദിവസം രാത്രി മദ്യപിച്ച് കിടന്നു. അങ്ങനെ രാവിലെ ഉണരാൻ വൈകി. മറ്റൊരാളുടെ കണ്ടുപിടുത്തം ഇതായിരുന്നു. ഇതിനു മറുപടിയായിട്ടാണ് അമിതാബ് ബച്ചൻ എത്തിയത്. നിങ്ങളുടെ പരിഹാസത്തിന് നന്ദി.
രാത്രി മുഴുവൻ ജോലി ചെയ്തു. വൈകിയാണ് ഉണർന്നത്. ആശംസകൾ അയച്ചത് അങ്ങനെയാണ്. നിങ്ങൾക്ക് വേദനിച്ചെങ്കിൽ ക്ഷമിക്കണം. നിങ്ങൾക്കു പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കരുത് എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. അദ്ദേഹം കുറിച്ചു. ഈ മറുപടി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.