മമ്മൂട്ടിയും പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് പുഴു. ചിത്രത്തിൻറെ പ്രദർശന തീയതി പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത നിർമാതാവ് ബാദുഷയെ ആണ് ഈ വിവരം പുറത്തുവിട്ടത്. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓ ടി ടി സ്ട്രീമിംഗ് ആണ് ചിത്രം.
സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എസ് ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡ് ബാനറിലാണ് നിർമ്മാണം. ദുൽഖർ സൽമാൻറെ നിർമ്മാണക്കമ്പനിയായ വേഫെയർ ഫിലിംസ് ആണ് ഇതിൻറെ സഹ നിർമ്മാണവും വിതരണവും നടത്തുന്നത്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തുന്നത്.
മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹർഷാദ് ആണ് ചിത്രത്തിന് കഥ എഴുതുന്നത്. ഉണ്ട് എന്ന ചിത്രത്തിനു ശേഷം ഇദ്ദേഹം കഥ എഴുതുന്ന ചിത്രമാണ് പുഴു. ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത കലാസംവിധായകൻ മനു ജഗദ് ആണ് ചിത്രത്തിൻറെ കലാസംവിധാനം. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. സിബിഐ അഞ്ചാം ഭാഗം, നൻ പകൽനേരത്ത് മയക്കം എന്നിവയൊക്കെ അവയിൽ ചിലതാണ്.