ഇരുപത്തി ഒമ്ബതു കൊല്ലം മുമ്ബ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക്. ‘സഡകി’ന്റെ രണ്ടാം ഭാഗമായ ‘സഡക് 2’, സമ്മര്‍ റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നത്.
ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ തിയേറ്റര്‍ റിലീസിങ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ മള്‍ട്ടിപ്ളെക്സില്‍ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും.
സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹന്‍ കപൂര്‍, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ അഭിനേതാക്കള്‍. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്.
ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിലും ഹിന്ദി സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ‘സഡക് 2’വിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏതാനും ദിവസം മുമ്ബാണ് പുറത്തു വിട്ടത്. ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.