മലയാളത്തിൻ്റെ സ്വന്തം മെഗാ താരമാണ് മമ്മൂട്ടി. കഴിഞ്ഞ നാൽപത് വർഷങ്ങളായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഇപ്പോഴും യുവത്വം നിറഞ്ഞുനിൽക്കുന്ന സൗന്ദര്യമാണ് ഇദ്ദേഹത്തിൻറെത് എന്ന് ഭൂരിഭാഗവും അഭിപ്രായപ്പെടാറുണ്ട്. ഇദ്ദേഹത്തിൻറെ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്.
ഇപ്പോഴിതാ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ ഇതിൽ വെള്ള ഷർട്ടും, ക്രീം കളർ പാൻ്റ്സും കൂളിംഗ് ഗ്ലാസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയെ കാണാം. ആരാധകരെ വിസ്മയിപ്പിക്കുന്നത് ഇദ്ദേഹത്തിന് പുതിയ കാര്യമല്ല. പലചിത്രങ്ങളിലും വെറൈറ്റി ലുക്കിലാണ് താരം എത്താറുള്ളത്. എന്നത്തെയും പോലെ ഈ ചിത്രത്തിലും ചുള്ളൻ ആയിരിക്കുന്നു എന്ന് ആരാധകരുടെ അഭിപ്രായം.
ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഭീഷ്മപർവ്വം എന്ന ചിത്രം താരം നായകനായി പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അമൽ നീരദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. ഇക്കഴിഞ്ഞ ദിവസം ഇതിൻറെ ടീസർ പുറത്തിറങ്ങിയിരുന്നു.
മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിനു പുറമേ മറ്റു പല ചിത്രങ്ങളും താരം അഭിനയിച്ച പുറത്തിറങ്ങാൻ ഉണ്ട്.