പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളില്‍ നിന്ന് തോക്ക് പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തോക്ക് പിടികൂടിയത്. തോക്കില്‍ ഏഴു ബുള്ളറ്റുകളുമുണ്ടായിരുന്നു.
നേരത്തെ തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പുതുക്കിയിരുന്നില്ല. ആവശ്യമായ രേഖ കൈവശംവയ്ക്കാത്തതിനാലാണ് തോക്ക് പിടിച്ചെടുത്തതെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു.
കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു തങ്ങള്‍. ഇയാളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറും.