ഒരു യുവ ചലച്ചിത്ര നടിയും ക്ലാസിക്കല്‍ നര്‍ത്തകിയുമാണ് ദുര്‍ഗ്ഗ കൃഷ്ണ. വളരെ പെട്ടന്നായിരുന്നു നടിയുടെ സിനിമയിലെ വളര്‍ച്ച. ഇന്ന് അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് താരം. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ്ഗ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്ഫഷന് ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.
ഇതിനിടെ കിടിലന്‍ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് വൈറലാവുന്നത്. വിവാഹത്തിന് ദുര്‍ഗ്ഗയെ അണിയിച്ചൊരുക്കിയ വികാസ് വികെ ആണ് ദുര്‍ഗ്ഗയെ പുതിയ ഫോട്ടോഷൂട്ടിലെക്കും അണിയിച്ചൊരുക്കിയത്. തികച്ചും നാടന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ നടി എത്തിയത്. ഫോട്ടോഷൂട്ടിനു പിന്നില്‍ അരുണ്‍ ചേലാട് ആണ്.
നേരത്തെ ദുര്‍ഗ്ഗയുടെ കിടിലന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘തെയ്തക തെയ്തക’ എന്ന നാടന്‍ രീതിയിലുള്ള ഗാനത്തിനാണ് താരം ചുവട് വെച്ചത്. നടിക്കൊപ്പം കൃഷ്ണ ശങ്കറും ഉണ്ടായിരുന്നു. ഈ ഗാനം അടുത്തിടെയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. നന്ദകുമാര്‍ കഴിമ്പ്രം എഴുതി മണികണ്ഠന് അയ്യപ്പ ഈണമിട്ട് പാടിയതാണ് ഗാനം.
പ്രധാനമായും മലയാളം, തമിഴ് സിനിമാ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ദുര്‍ഗ്ഗ 2017 ല്‍ ആണ് അഭിനയ രംഗത്ത് എത്തുന്നത്. ഇന്ന് ഈ നടിക്ക് കൈനിറയെ ഓഫറുകളാണ്. ഈ അടുത്താണ് താരം വിവാഹിതയായത്. അര്ജുന് രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.