സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് എന്നും കൗതുകമുള്ള കാര്യങ്ങളിൽ ഒന്നാണ്. ഇതിനു കാരണം മലയാളികൾ സിനിമാതാരങ്ങളെ കേവലം താരങ്ങൾ ആയിട്ടല്ല, മറിച്ച് അവരുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. അടുത്തിടെ ധാരാളം സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുന്നു. ചില ചിത്രങ്ങളൊന്നും ഒറ്റനോട്ടത്തിൽ പോലും മനസ്സിലാകാത്ത അത്രയും വ്യത്യാസമുണ്ടായിരുന്നു ഇപ്പോഴത്തെ അവരുടെ രൂപവുമായി.
ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരു നടൻറെ കുട്ടിക്കാല ചിത്രം അല്ല മറിച്ച് യൗവനകാലം ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തമിഴ് സിനിമ അടക്കി ഭരിക്കുന്ന ഒരു സൂപ്പർതാരം ഈ ചിത്രത്തിലുണ്ട്. ആരാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാമോ? ഒറ്റനോട്ടത്തിൽ ചിലപ്പോൾ നിങ്ങൾക്ക് താരത്തെ മനസ്സിലായില്ല എന്നു വരാം. കാരണം ഇപ്പോൾ താരം ഒരുപാട് മാറിയിരിക്കുന്നു.
സൂപ്പർതാരം അജിത്ത് ആണ് ഈ ചിത്രത്തിലുള്ളത്. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് അജിത്ത് വരുന്നത്. വളരെ കഷ്ടപ്പെട്ടാണ് സ്വന്തമായ ഒരു ഇടം തമിഴ് സിനിമയിൽ താരം സ്വന്തമാക്കിയത്. ഇപ്പോൾ തമിഴ് സിനിമയിലെ രണ്ടാമത്തെ വലിയ സൂപ്പർതാരമാണ് അജിത്ത്. ഒരുപക്ഷേ വിജയ്ക്ക് തൊട്ടുപിറകിൽ എന്നു പറയാം.
മങ്കാത്ത എന്ന ചിത്രത്തിലൂടെ ആണ് അജിത് കേരളത്തിലും പ്രശസ്തനാകുന്നത്. പിന്നീട് വന്ന അജിത്ത് സിനിമകളെല്ലാം തന്നെ തമിഴ്നാട്ടിൽ എന്നതുപോലെ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ വലിമൈ എന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്. എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തി നായകനായ ധീരൻ എന്ന ചിത്രം സംവിധാനം ചെയ്തത് വിനോദ് ആയിരുന്നു. നേർകൊണ്ട പാർവൈ എന്ന ചിത്രത്തിൽ ആയിരുന്നു അജിത്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്.