ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. തികച്ചും വേറിട്ട രീതിയിലുള്ള സീരിയലിന്റെ കഥയാണ് ആരാധകരെ പിടിച്ച് നിര്‍ത്തുന്നതും. കണ്ണീര് കഥാപാത്രങ്ങളില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങള്‍ക്ക് യൂത്തിന്റെ ഇടയിലും നല്ല സ്വീകാര്യത ആണ് കിട്ടുന്നത്.
പാണ്ഡ്യന് സ്റ്റോര്‍ എന്ന തമിഴ് പരമ്പര വന്‍ ഹിറ്റായതിന് പിന്നാലെയാണ് മലയാളത്തിലും ഇത് ആരംഭിച്ചത്. ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. വാനമ്പാടിയില്‍ ഉണ്ടായിരുന്നു ചിപ്പി സാന്ത്വനത്തില്‍ കേന്ദ്രകഥാപാത്രമായി ആണ് എത്തുന്നത്.
സാന്ത്വനം എന്ന കുട്ടുകുടുംബവും അവിടെയുള്ള ഒത്തൊരുമയുമെല്ലാമാണ് സീരിയല്‍ പറയുന്നത്.ഭര്‍ത്തവിന്റെ സഹോദരന്മാരെ സ്വന്തം മക്കളെ പോലെയാണ് ഏട്ടത്തിയമ്മയായ ചിപ്പി കാണുന്നത്. ചിപ്പി ശ്രീദേവി എന്ന പേരിലാണ് പരമ്പരയില്‍ എത്തുന്നത്. സന്തോഷത്തോടെ ജീവിച്ചിരുന്ന സാന്ത്വനം കുടംബത്തേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാര്‍ എത്തുന്നതോടെയാണ് കഥ മാറുന്നത്. മള്‍ട്ടിസ്റ്റാര്‍ അണിനിരക്കുന്ന പരമ്പരയില്‍ തുല്യപ്രധാന്യമാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നത്.
എങ്കിലും ശിവാഞ്ജലി താരജോഡികളാണ് എടുത്ത് പറയേണ്ടത്. ഓരോ ദിവസമുള്ള ഇവരുടെ അടിയും പ്രണയവുമെല്ലാം വളരെ രസകരമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്ന ശിവാഞ്ജലി പുറത്ത് കീരിയും പാമ്പുമാണ്. നടന് രാജീവ് പരമേശ്വരന് അവതരിപ്പിക്കുന്ന ബാലന് എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ സഹോദരനാണ് ശിവന്.
കഴിഞ്ഞ ദിവസം ഇവര്‍ ഒരുങ്ങി കല്യാണത്തിന് പോവുന്ന എപ്പിസോഡായിരുന്നു സ്ക്രീനില്‍ എത്തിയത്. തനക്ക് ഇഷ്ടപ്പെട്ട വസ്ത്രം ശിവനെ അണിയിച്ചപ്പോഴും അഞ്ജലിയോടുള്ള ശിവന്റെ ഇഷ്ടം കൂടുകയായിരുന്നു. പിന്നീട് വീട്ടുക്കാര് ഇവരെ ഒരേ ബൈക്കിലും യാത്രയാക്കുകയായിരുന്നു. ഇതിനിടെയുള്ള അഞ്ജലിയും ശിവന്റേയും റൊമാന്‍സ് പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോള്‍ പരമ്പരയുടെ പ്രെമോ വീഡിയോ ആണ് പുറത്ത് വന്നത്. കല്യാണത്തിന് പോവുന്നതിനിടെ ശിവനോട് തന്നെ മുട്ടാതെയും തട്ടാതെയും വീട്ടില്‍ എത്തിക്കണം എന്ന് അഞ്ജലി പറയുന്നുണ്ട്. എന്നാല്‍ ശിവന് തിരിച്ച്, തട്ടാതെ കൊണ്ടുപോവാന്‍ മുട്ടയൊന്നുമല്ലലോ എന്നും മിണ്ടാതെ വണ്ടിയില്‍ കയറാനും ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ ശിവന്റെ സ്വഭാവത്തിലെ മാറ്റം കണ്ട് സ്വാന്തനം വീട്ടുക്കാരും ഏറെ സന്തോഷത്തിലാണ്. പ്രെമോ വീഡിയോ പുറത്ത് വന്നതോടെ പ്രേക്ഷകരും അടുത്ത എപ്പിയോഡ് കാണാനുള്ള കാത്തിരിപ്പിലാണ്.