ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തി നിമിഷനേരംകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് അശ്വതി നായര്‍. പരമ്പരയില്‍ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം. പിന്നീട് അശ്വതി സോഷ്യല്‍ മീഡിയയിലും മിന്നും താരമായി മാറുകയായിരുന്നു. താരത്തിന്റേതായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും ഇഷ്ടമുളള നടി കൂടിയാണ് അശ്വതി .
ഇപ്പോള്‍ അശ്വതി പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഭര്‍ത്താവ് ഹരിയ്ക്കൊപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയ വഴി ഷേയര് ചെയ്തത്. ചിത്രം വൈറലായതോടെ ആരാധകരും എത്തി. നടിയുടെ വിവാഹം കഴിഞ്ഞ കാര്യം ഇപ്പോഴാണ് പലരും അറിയുന്നത്.
വിവാഹ ദിവസം അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഫോട്ടോയുമായിട്ടാണ് അശ്വതി ആദ്യം എത്തിയത്. ആ ദിവസം എന്ന ക്യാപ്ഷന്‍ നല്കിയ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സഹോദരിയ്ക്കൊപ്പമുള്ളതും ഭര്ത്താവിനൊപ്പമുള്ളതുമായ ഫോട്ടോസായിരുന്നു അശ്വതി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം ഏറ്റെടുത്ത ആരാധകര്‍ രസകരമായ അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. വിവാഹ കാര്യം അറിഞ്ഞ ഒരാള്‍ അശ്വതി വിവാഹിതയായിരുന്നോ എന്ന ചോദ്യം വീണ്ടും ഉയര്‍ത്തി. ഇതിന് മറ്റൊരു ആരാധകന് അശ്വതി വിവാഹതയാണെന്ന് മറുപടി നല്കി.
ഒരു വീഡിയോ ജോക്കിയായായിട്ട് കരിയര്‍ ആരംഭിച്ച അശ്വതി പിന്നീട് സൂര്യ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആവുകയായിരുന്നു. ഇതിനിടെയാണ് ഉപ്പും മുളകിലേക്ക് ക്ഷണം വന്നത്. ഇപ്പോള്‍ പ്രാവ് എന്ന വെബ്സീരിസില് പ്രവര്ത്തിച്ച്കൊണ്ടിരിക്കുകയാണ് അശ്വതി നായര്‍.