സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡയാന അവതാരക, അഭിനേത്രി, നര്‍ത്തകി എന്നീ മേഘലകളില്‍ കഴിവ് തെളിയിച്ച താരമാണ്. ഫ്ലവേഴ്സ് ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സ്റ്റാര്‍ മാജികിലൂടെയാണ് നടി കൂടുതല്‍ അറിയപ്പെടാനും തുടങ്ങിയത്. പരിപാടിയിലെ സ്ഥിരം മത്സരാര്‍ത്ഥി ആയതിന് പിന്നാലെ, തന്നെ പലരും തിരിച്ചറിയാന്‍ തുടങ്ങിയെന്നും നടി മുന്‍പ് പറഞ്ഞിരുന്നു.
സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ഡയാന മിനിസ്ക്രീനിലും തിളങ്ങിയത്. തുടര്‍ന്ന് മറ്റു ടെലിവിഷന്‍ ഷോകളിലും താരം എത്തിയിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനല്‍ മോളിവുഡ് കണക്റ്റിലൂടെ തന്റെ ചില രഹസ്യങ്ങള്‍ പരസ്യമാക്കിയിരിക്കുകയാണ് താരം.
ചാനല്‍ നടത്തിയ ഒരു ഗെയിമില്‍ ആയിരുന്നു താരം പങ്കെടുത്തത്. ഇതില്‍ നിരവധി ചോദ്യങ്ങളാണ് നടിക്ക് നേരെ ഉയര്‍ന്നത്. മിക്കതിനും ഉണ്ട് എന്ന് തന്നെയാണ് മറുപടി നല്‍കിയത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ ആ അക്കൗണ്ട് നടി ഏതാണെന്ന് വെളിപ്പെടുത്തിയില്ല.
അതേസമയം ചില സമയങ്ങളില്‍ മറ്റുള്ളവരുടെ വസ്ത്രം അണിഞ്ഞിട്ടുണ്ടെന്നും , ബസില്‍ കാശ് കൊടുക്കാതെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറയുന്നു. അവതാരകയുടെ രസകരമായ ചോദ്യത്തിനാണ് രസകരമായി തന്നെ നടി മറുപടി നല്‍കിയത്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രം റിലീസിനായി ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടി. അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 12 ന് ആണ് തിയേറ്ററില്‍ എത്തുന്നത്.
ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായിട്ടാണ് ഡയാന എത്തുന്നത്. നിമിഷ മാധവ് എന്നാണ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ചിത്രത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.