ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ചെയ്യാൻ എത്തുന്ന അമ്മമാർക്ക് ഒരു സന്തോഷ വാർത്ത. കൈക്കുഞ്ഞുങ്ങളെയും കൊച്ചു കുട്ടികളെയും ഇനി കുടുംബശ്രീ നോക്കും. ദീർഘനേരം ക്യൂ നിൽക്കുമ്പോൾ കുട്ടികളെയും കൊണ്ട് നിൽക്കുക പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് മറികടക്കാൻ ആണ് കുടുംബശ്രീയെ രംഗത്ത് ഇറക്കുന്നത്.
ഇനി മുതൽ ഓരോ ബൂത്തിലും കുടുംബശ്രീ പ്രവർത്തകരുണ്ടാകും. കൈക്കുഞ്ഞിനെയും കുട്ടികളെയും നോക്കുന്നതിന് ഒരു ബൂത്തിൽ ഒരു കുടുംബശ്രീ പ്രവർത്തക എന്ന രീതിയിൽ ക്രമീകരിക്കാനാണുദ്ദേശിക്കുന്നത്. ഇവർക്ക് പ്രതിഫലം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
പോളിങ് ബൂത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിനും കുടുംബശ്രീയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്