കോമഡിയും, അടിയും, ഗെയിമും ഒക്കെയായി പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലിലും സജീവമായ ചുണക്കുട്ടികള്‍ തന്നെയാണ് സ്റ്റാര്‍ മാജിക്കിലെയും താരങ്ങള്‍.
അവതാരക ലക്ഷ്മി നക്ഷത്രയുടെ സപ്പോര്‍ട്ടും കാണികളുടെ പിന്തുള്ളയും കിട്ടുന്നതോടെ പരിപാടി കിടിലന്‍ എന്ന് പറയാതിരിക്കാന്‍ പറ്റില്ല. വളരെ രസകരമായ ഗെയിമുകള്‍ തന്നെയാണ് സ്റ്റാര്‍ മാജിക്കിന്റെ ഹൈലൈറ്റ് എന്നത്. തമാശയും അല്‍പ്പം ഗൗരവും നിറഞ്ഞ ഗെയിമുകള്‍ ഓരോ ദിവസവും കാണികളെ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രസകരമായ ഗെയിമുകളും കലാപരിപാടികളുമൊക്കെയായി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്.
അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടിയില്‍ സജീവമാണ്. ഇടയ്ക്ക് മറ്റു താരങ്ങളും പരിപാടിയില്‍ എത്താറുണ്ട്. ഇരുടീമുകളായി ചേര്‍ന്നാണ് വേദിയില്‍ മത്സരം നടത്താര്‍. ജയിക്കുന്ന ടീമിന് വമ്പന്‍ കൈയ്യടിയും ലഭിക്കുന്നതിനൊപ്പം തോല്‍ക്കുന്ന ടീമിന് ചാട്ടവാറടിയും ഇവിടുത്തെ ഗെയിമിന്റെ ഭാഗമാണ്.
പരിപാടിയില്‍ വെച്ച് താരങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പ്രണയവും വിവാഹവും ഇവിടെ വെച്ച് രസകരമായി ഷേയര് ചെയ്തിട്ടുണ്ട്. ചില ഗെയിമില്‍ അധികവും അനുവും തങ്കച്ചനും ജോഡികളായി എത്താന്‍ തുടങ്ങിയതോടെ പ്രണയമാണെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആണെന്നും മറ്റൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അതേസമയം തങ്കുവിനെ വിവാഹം ചെയ്യുമോ, നിങ്ങള്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ കേട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
സ്റ്റാര്‍ മാജികില്‍ അനുവും തങ്കച്ചനും മോതിരം മാറുന്ന രംഗവും അരങ്ങേറിയിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വേറിട്ട പരിപാടികള്‍ വേദിയില്‍ അരങ്ങേറാറുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായാണ്.
ജീവിതത്തിലാദ്യമായി നടക്കാന്‍ പോവുന്ന ചടങ്ങാണ്, വീട്ടുകാരോട് ഒന്ന് പറഞ്ഞേക്കെന്നായിരുന്നു ധര്മ്മജന് തങ്കച്ചനോട് പറഞ്ഞത്. ചടങ്ങ് ഞങ്ങള്‍ ഇവിടെ വെച്ച് നടത്താന്‍ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് പറഞ്ഞായിരുന്നു തങ്കു മോതിരം മാറിയത്.
ഇപ്പോള്‍ വേദിയില്‍ വെച്ച് ഇരുവരുടെയും മോതിരം മാറ്റം കഴിഞ്ഞിരിക്കുകയാണ്. താരമണ്ഡപത്തിലെ താലികെട്ടിനായി നമുക്കും കാത്തിരിക്കാമെന്നുള്ള വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ മുഴുനീളം. അതേസമയം മോതിര മാറ്റ് പരിപാടിക്ക് വേണ്ടിയാണോ അതോ, ജീവിതത്തിലെ തീരുമാനമാണോയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.