മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് നർത്തകിയായ മേതിൽ ദേവികയോട്.നടനും എംഎൽഎയുമായ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവികയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ചയായത്. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. രാജീവ് നായർ എന്നാണ് മേതിൽ ദേവികയുടെ ആദ്യ ഭർത്താവിന്റെ പേര്. 2002 ൽ വിവാഹിതരായ ഇവർ 2004 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.രണ്ട് വിവാഹ ബന്ധങ്ങൾ പിരിയേണ്ടി വന്നതിനെക്കുറിച്ച് മേതിൽ ദേവിക പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ച ആവുകയാണ്.ഒരു പ്രതിസന്ധി വരുമ്പോൾ റിയാക്ട് ചെയ്യുകയല്ല റെസ്പോണ്ട് ചെയ്യുകയാണ് ചെയ്യേണ്ടത്. സമയം എടുക്കുക. പുറത്ത് ശാന്തയാണെങ്കിലും ഉള്ളിൽ പൊട്ടിത്തെറിക്കുന്ന വ്യക്തിയാണ് ഞാൻ.എൽകെജി ക്ലാസ് റൂം പോലെയാണ്. അതൊക്കെ നമ്മുടെ പേഴ്സണൽ പ്രശ്നങ്ങളാണ്. ജീവിതത്തിൽ ഒന്നും പെർഫെക്ട് അല്ല. അതിജീവിക്കുക എളുപ്പമല്ല. സമയമെടുക്കും. നമ്മൾക്ക് നമ്മളെ സ്പിരിറ്റിനെ നശിപ്പിക്കാൻ പറ്റില്ല. ഇമോഷനുകൾ അസ്ഥിരമാണ്. ചില രാജ്യങ്ങളിൽ മരിച്ചാൽ ആളുകൾ സന്തോഷിക്കും. ചിരിച്ച് കൊണ്ട് ദുഖത്തെ നേരിടണമെന്ന് നമ്മളെ പഠിപ്പിച്ചിട്ടില്ല. റിലേഷൻഷിപ്പ് മാനേജ്മെന്റൊന്നും നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കണമെന്നും മേതിൽ ദേവിക വ്യക്തമാക്കി.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ കുഞ്ഞിന് വേണ്ടിയുള്ള യുദ്ധം ഉണ്ടായിരുന്നില്ലെന്നും മേതിൽ ദേവിക പറയുന്നു. ഞാനും രാജീവും ആദ്യമേ തീരുമാനിച്ചിരുന്നു. പിരിയുമ്പോഴും ഒരു ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി വളരുന്നത്. ഇപ്പോൾ മകൻ ബാംഗ്ലൂരിൽ പഠിക്കുന്നു. ലെവൻതും ട്വൽതും അവിടെയാണ്. വീക്കെന്റിന് അച്ഛനെ കാണും. അതൊക്കെ ഒരു അനുഗ്രഹമാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. രണ്ടാം വിവാഹം വേണ്ടെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.തനിക്ക് മാത്രമല്ല ലോകത്ത് നിരവധി പേർക്ക് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മേതിൽ ദേവിക ചൂണ്ടിക്കാട്ടി. അത് സാരമില്ല, വിചാരിക്കുന്നതെല്ലാം നമുക്ക് കിട്ടുമോ. വേറെ ഒരുപാട് കാര്യങ്ങളിൽ സമ്പന്നയാണ്. നമുക്കില്ലെങ്കിലും ബാക്കിയുള്ളവർക്കെങ്കിലും കിട്ടട്ടെ എന്നാഗ്രഹിക്കും. എന്റെ സഹോദരിമാരും സുഹൃത്തുക്കളും നല്ല ജീവിതമാണ്.