കോഴിക്കോട്: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന ‘കേരള പദയാത്ര’യുടെ ഔദ്യോഗിക ഗാനത്തില്‍ അബദ്ധം പിണഞ്ഞ് ബിജെപി.
കേന്ദ്ര ഗവണ്മെന്റിനെ വിമര്‍ശിക്കുന്നതാണ് കെ സുരേന്ദ്രന്റെ ‘കേരള പദയാത്ര’യുടെ ഔദ്യോഗിക ഗാനം. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്.
ഈ വീഡിയോ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ വീഡിയോ.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. ഈ വരികള്‍ അബദ്ധമല്ല, സത്യമാണ് എന്നാണ് കമന്റുകള്‍ പറയുന്നത്. അതേസമയം സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.
വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പദയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പരിപാടിയുടെ പോസ്റ്റര്‍ വിവാദത്തിനൊപ്പമാണ് പാട്ട് വിവാദവും ഉയര്‍ന്നു വന്നത്.
എസ്സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനക്കുകയാണ്.
എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററില്‍ പ്രത്യേകം എഴുതിയത് ജാതിബോധത്തിന്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് വിമര്‍ശനം.
നിരവധി പേരാണ് ഈ പോസ്റ്റര്‍ പങ്കുവച്ച് ബിജെപിക്ക് എതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.