മലയാളികൾക്ക് സുപരിചിതമായ താരമാണ് ധ്യാൻ ശ്രീനിവാസൻ.അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എല്ലാം പെട്ടെന്ന് ശ്രദ്ധേയമാവാറുണ്ട്.മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ഹണി റോസിനെയും ധ്യാൻ പരാമർശിച്ചു. മഹാഭാരതത്തിൽ തനിക്ക് ഏത് കഥാപാത്രം നൽകുമെന്ന ചോദ്യത്തിന് കൃഷ്ണൻ എന്നാണ് ധ്യാൻ നൽകിയ മറുപടി. ഹണി റോസിന് യശോദ എന്ന കഥാപാത്രം നൽകും. പൃഥിരാജിന് ഭീമന്റെ കഥാപാത്രവും ശ്രീനാഥ് ഭാസിക്ക് അർജുനന്റെ വേഷവും തമന്നയ്ക്ക് പാഞ്ചാലിയുടെ വേഷവും നൽകുമെന്ന് ധ്യാൻ വ്യക്തമാക്കി.ഹണി റോസിനെക്കുറിച്ച് നേരത്തെയും ധ്യാൻ സംസാരിച്ചിട്ടുണ്ട്. സിനിമാ നടിയല്ലായിരുന്നെങ്കിൽ ഹണി റോസ് ഏത് പ്രൊഫഷനിലായേനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധ്യാൻ. ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. അവർ നല്ല സൗന്ദര്യം ഉള്ള നടിയാണ്. ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ. ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല.
എനിക്ക് അങ്ങനെയാെരു കാലമുണ്ടായിരുന്നു. ടീച്ചറായിരിക്കും നമ്മളുടെ ആദ്യത്തെ ക്രഷ് എന്നും ധ്യാൻ ചൂണ്ടിക്കാട്ടി. നവാഗതനായ അനിൽ ലാലാണ് ധ്യാനിന്റെ പുതിയ ചിത്രം ചീന ട്രോഫി സംവിധാനം ചെയ്തത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിർദോയും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ബുള്ളറ്റ് ഡയറീസ് തൊട്ടുമുമ്പിറങ്ങിയ ധ്യാനിന്റെ ചിത്രം.പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. ധ്യാനിന്റെ ലുക്കിൽ വന്ന മേക്കോവർ ഇതിനകം ചർച്ചയായിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് വേണ്ടിയാണ് നടൻ വണ്ണം കുറച്ചത്.
മറ്റൊന്ന്,കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിലെ എല്ലാവർക്കൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. സിനിമ തന്നെ എനിക്കിപ്പോൾ കംഫർട്ട് സോണാണ്. ഏത് സെറ്റും എനിക്ക് കംഫർട്ടാണ്. തുടരെ സിനിമ ചെയ്യുന്ന ആളാണ് ഞാൻ. അവരുമായി നമ്മൾ ജെൽ ആകേണ്ടതുണ്ട്. അതിന് ശ്രമിക്കാറുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.