സീരിയലിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികമാരായ പലരുടെയും സ്വകാര്യ ജീവിതം ഒട്ടും സന്തോഷം നിറഞ്ഞതല്ല. നിഷ്കളങ്കമായ ഭാര്യയും അമ്മയുമായി സീരിയലിൽ അഭിനയിക്കുമ്പോൾ സ്വകാര്യ ജീവിതങ്ങളിൽ സ്വന്തം ജീവിതം തകർന്നുപോയത് വിഷമത്തോടെ നോക്കി കാണുന്ന നിരവധി നായികമാരാണ് മലയാളത്തിൽ മാത്രം ഉള്ളത്. അതിൽ ആദ്യത്തെ പേരാണ് അമ്പിളി ദേവി സിനിമ സീരിയൽ രംഗത്ത് തന്റെതായ കഴിവ് തെളിയിച്ച അമ്പിളി ദേവി 2005 ലെ കേരള സർക്കാരിന്റെ മികച്ച സീരിയൽ താരത്തിനുള്ള അവാർഡ് നേടിയ ആളാണ്. ടെലിവിഷൻ സീരിയൽ രംഗത്തെ ക്യാമറ മേനോനെ ലോവലുമായി കല്യാണം കഴിഞ്ഞെങ്കിലും അടുത്ത കാലത്ത് ഇരുവരും വേർപിരിയുകയായിരുന്നു ശേഷം അമ്പിളി ദേവി സീരിയൽ നടൻ ആയ ആദിത്യനെ വിവാഹം ചെയ്തു.
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് രേഖാരീതിഷ്. അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നപ്പോഴും രേഖയുടെ കുടുംബ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. ഒന്നിൽ കൂടുതൽ വിവാഹം ചെയ്തെങ്കിലും എല്ലാം തകർച്ചയിലേക്ക് ആയിരുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ പ്രേക്ഷകർക്ക് സുപരിചിതയായത്.
ലക്ഷ്മി സോമൻ സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായ ലക്ഷ്മി സോമൻ സീരിയൽ സംവിധായകനായ എ എം നസീറിനെ വിവാഹം ചെയ്തു ജീവിതപങ്കാളി ആക്കി എന്നാൽ അധികകാലം നീണ്ടുനിന്നില്ല ഈ കുടുംബ ജീവിതം. പിന്നീട് ലക്ഷ്മി സോമൻ മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു.
മറിമായത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സ്നേഹയുടെ ആദ്യവിവാഹം പ്രണയവിവാഹമായിരുന്നു എന്നാൽ അധിക കാലം നീണ്ടു നിൽക്കാത്ത ആ ബന്ധം പിന്നീട് വേർപിരിയലിൽ കലാശിച്ചു. സ്നേഹ മറിമായത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്നേഹ അതേ സീരിയലിൽ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീകുമാറിനെ പിന്നീട് കല്യാണം കഴിച്ചു.
കുടുംബ വിളക്കിലെ സുമിത്രയായ മീരാ വാസുദേവ് യഥാർത്ഥജീവിതത്തിൽ 2 വിവാഹങ്ങളാണ് ചെയ്തത് എന്നാൽ രണ്ടും വേർപിരിയലിൽ കലാശിച്ചു. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിയാണ് നിഷാ സാരംഗ് ഭർത്താവുമായി വേർപിരിഞ്ഞ ശേഷം രണ്ടുമക്കളെയും വളർത്താൻ നിഷ വളരെയേറെ ബുദ്ധിമുട്ടിയത് മുൻപ് തുറന്നു പറഞ്ഞിരുന്നു. മലയാള സീരിയലിൽ ഇനിയുമുണ്ട് വേർപിരിഞ്ഞ നടിമാർ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ആര്യ, ചന്ദനമഴയിലെ അമൃത, വിമലാരാമൻ,നീന കുറുപ്പ്, സുരഭി ലക്ഷ്മി അങ്ങനെ നിരവധി താരങ്ങളാണ് സ്വകാര്യ ജീവിതത്തിൽ ഒട്ടും സന്തോഷവതി അല്ലാത്ത നടിമാർ.