വളരെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന ചലച്ചിത്ര ക്യാമറമാൻ നവാസ് ഇസ്മയിൽ നമ്മളെ വിട്ടു പോയി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിൻറെ പ്രായം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അവിടെവച്ചാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
അതേസമയം അപകടത്തെ തുടർന്ന് പരിക്കേറ്റ അതുകൊണ്ട് ആണ് ഇദ്ദേഹത്തെ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടർന്ന് ആണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. ഇന്ന് രാത്രിയോടെ ആയിരുന്നു മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കമുള്ള സിനിമകളിൽ ഇദ്ദേഹം ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം ഇതേ ദിവസം മലയാള സിനിമ മേഖലയിൽ നിന്നും രണ്ടാമത്തെ വ്യക്തിയാണ് ഓർമ്മയാകുന്നത്. മുതിർന്ന സിനിമ നടൻ സി വി ദേവ് കഴിഞ്ഞദിവസം തന്നെയായിരുന്നു നമ്മളെ വിട്ടു പിരിഞ്ഞത്. 83 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിൻറെ പ്രായം.
അതേസമയം നിരവധി ആളുകൾ ആണ് രണ്ടുപേർക്കും അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. ഇവരുടെയും കുടുംബങ്ങൾക്ക് ഇവരുടെ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.