വ്യത്യസ്തമായ ആഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. സ്ഥിരം കഴിക്കുന്ന ആഹാരത്തിൽ നിന്ന് എന്തെങ്കിലും ഒരു ഒരു പ്രത്യേകത ഉള്ള ആഹാരം കിട്ടിയാൽ അതിനോട് വല്ലാത്ത സ്നേഹം ആയിരിക്കും. കിട്ടുന്ന ആഹാരത്തിൽ കുറച്ച് സ്നേഹം കൂടി ഉണ്ടെങ്കിൽ എങ്കിൽ അതിനെ. കവച്ചുവെക്കാൻ മറ്റൊന്നും ആകില്ല എങ്കിൽ അങ്ങനെയൊരു സ്നേഹവും ഭക്ഷണവും തരുന്നത് ഒരു തട്ടുകടയിൽ നിന്ന് ആണെന്ന് കേട്ടാൽ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ അതൊരു യാഥാർഥ്യമാണ് കോട്ടയം വൈക്കം റൂട്ടിലെ പൊട്ടൻചിറ എന്ന സ്ഥലത്ത് ഒരു കുഞ്ഞു തട്ടുകടയിൽ ആണ് ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പുന്നത്
ദിവസേന നിരവധി ആളുകൾ വന്നു പോകുന്ന ഒരു സാധാരണ ചായക്കടയാണ് ബാബു ചേട്ടന്റെയും എന്നാൽ ഒരു പ്രത്യേകതയുണ്ട് ഇവിടെ വരുന്ന ആളുകൾ എല്ലാം വർഷങ്ങളായുള്ള സ്ഥിരം കസ്റ്റമർ ആണ്. ഇതുവരെ വരെ ഒരു ദിവസംപോലും ഭക്ഷണം വേസ്റ്റ് ആയി പോയിട്ടില്ല കാരണം ആരും ഇതുവരെ ഇവിടെ വന്നാൽ മനസ്സിന് സംതൃപ്തി ഇല്ലാതെ തിരിച്ചു പോയിട്ടില്ല. അവിടുത്തെ ഏറ്റവും സ്പെഷ്യൽ ഐറ്റത്തിൽ ഒന്ന് ഉണ്ണിയപ്പം ആണ് നല്ല ഓംലെറ്റ് ഉണ്ണിയപ്പം കേൾക്കുമ്പോൾ ഒരു കൗതുകം തോന്നുന്നുണ്ട് അല്ലേ. ഉണ്ടാക്കാൻ വളരെ എളുപ്പമാണ് കഴിക്കുന്നവരുടെ മനസ്സ് നിറയണം എന്ന ബാബു ചേട്ടൻറെ നിബന്ധനകളിൽ കാമ്പ് ഉണ്ടെന്നു തോന്നിയത് ഇത് കാണുമ്പോൾ ഒക്കെയാണ്.
വെറും ചുമ്മാ ഉണ്ണിയപ്പം അല്ല കേട്ടോ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ഉള്ളിയും ക്യാരറ്റ് കാബേജ് പച്ചമുളക് കറിവേപ്പിലയും ചേർത്തു നന്നായി അടിച്ചെടുത്ത് അതിനുശേഷം ഉണ്ണിയപ്പം ചട്ടി ചൂടാക്കി അതിലേക്ക് നല്ല നാടൻ വെളിച്ചെണ്ണയൊഴിച്ച് ഓരോകുഴിയിലേയ്ക്കും ഓംലറ്റ് ഉണ്ണിയപ്പത്തിന്റെ കൂട്ട് ഒഴിക്കുക നിമിഷനേരംകൊണ്ട് നല്ല രുചികരമായ ഉണ്ണിയപ്പം തയ്യാറായി കിട്ടും. അതിനു തൊട്ടുകൂട്ടാൻ നല്ല എരിവുള്ള തക്കാളി ചമ്മന്തി മനസ്സറിഞ്ഞ് രുചി അറിഞ്ഞു കഴിക്കാം ശരീരത്തിന് ഉത്തമം മനസ്സിനും.