തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് നിരവധി മികച്ച സിനിമകള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിരുന്നു.
അഭിനയ തിരക്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ആന്റണി പെപ്പെ. താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ആന്റണി പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.
തന്നെ ആരോ ചതിച്ചുവെന്ന് സൂചന നല്‍കുന്നതാണ് താരത്തിന്റെ പോസ്റ്റ്. ”നോ ഡ്രാമ പ്ളീസ്” എന്ന ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്.
യഥാര്‍ഥ ജീവിതത്തിലും അഭിനയിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വര്‍ഗീസ് പോസ്റ്റ് പങ്കുവച്ചത്.
ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണോ എന്ന തരത്തിലുള്ള കമന്റുമായി നിരവധിപേരാണ് എത്തുന്നത്.
ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്സ്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷെയ്ന് നിഗം അനാവശ്യ വിവാദങ്ങളുണ്ടാക്കിയിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനിടെയാണ്, കൂടുതല്‍ നാടകം കളിക്കേണ്ട എന്ന പോസ്റ്റുമായി ആന്റണി വര്‍ഗീസ് എത്തിയത്.