നിരവധി വേറിട്ട കഥാപാത്രങ്ങളെ മലയാള സിനിമയില്‍ തന്നെ അവതരിപ്പിച്ച നടനാണ് ബാബുരാജ്. വില്ലനായി കടന്നുവന്ന ബാബുരാജ് പിന്നീട് ഹാസ്യ കഥാപാത്രത്തെയും വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. പലപ്പോഴും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഈ അടുത്താണ് ബാബുരാജ് ആദ്യം ഒരു വിവാഹം കഴിച്ചെന്ന വിവരം പലരും അറിയുന്നത്.
നിലവില്‍ വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നത് പലര്‍ക്കും അറിയില്ലായിരുന്നു. ആദ്യ ഭാര്യയിലെ മകന്റെ വിവാഹം ഈ അടുത്തായിരുന്നു.
വിവാഹ ചടങ്ങിന് ബാബുരാജ് സജീവമായി തന്നെ പങ്കെടുത്തു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഈ വിവരം പ്രേക്ഷകര്‍ അറിയുന്നത്. നടനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. പിരിഞ്ഞെങ്കിലും മകന്റെ ഒരു നല്ല ദിവസം കൂടെ തന്നെ നില്ക്കാന് ബാബുരാജ് തയ്യാറായതിന് അഭിനന്ദിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം വാണി വിശ്വനാഥ് വിവാഹത്തിന് പങ്കെടുത്തിരുന്നില്ല, ഇതേക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ചും പ്രേക്ഷകര്‍ പറയുന്നു. എത്ര സ്നേഹത്തോടെയാണ് അവര്‍ ആളുകളോട് പെരുമാറുന്നത്. എത്ര കരുതലോടെയാണ് അവര്‍ മക്കളെ വളര്‍ത്തിയത് ഒരുപാട് കഷ്ടപ്പെട്ടായിരിക്കും അവര്‍ മക്കളെ ഇവിടം വരെ എത്തിച്ചത് , വയസ്സായ അമ്മയെപ്പോലും എത്ര കരുതലോടെയാണ് അവര്‍ നോക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് പറയുന്നു. ബാബുരാജിനെ പോലെ കയ്യടി ലഭിക്കാന്‍ അവര്‍ക്കും യോഗ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.