ഒരേ സമയത്ത് വിവാഹിതരായ താരങ്ങളാണ് ഡിംപിള്‍ റോസും , മേഘ്നയും. ഡിംപിളിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചിരുന്നത്. ആ സമയത്ത് ചന്ദനമഴ എന്ന സീരിയലില്‍ ആയിരുന്നു നടി അഭിനയിച്ചു കൊണ്ടിരുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു ഈ നടിമാരുടെ വിവാഹം. എന്നാല്‍ ഒന്നിച്ച് മുന്നോട്ടു പോകാന്‍ കഴിയാതെ വന്നതോടെ വിവാഹമോചിതരായി ഇവര്‍. ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചുവന്നു മേഘ്ന.
എന്നാല്‍ ഡിംപിളിന്റെ ഏട്ടന് ഡോണ്‍ ഡിവൈനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഉള്ള അവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ ഡിവൈന്‍ പറയുന്നത്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഡിവൈന്‍. എന്നാല്‍ ഡോണിന്റെ വീട്ടില്‍ വന്നപ്പോള്‍ പൊതുവേ എല്ലാവരും സംസാരം കുറവായിരുന്നു. ഒരു അവാര്‍ഡ് പടം പോലെയായിരുന്നു അന്ന് എന്നാണ് ഡിവൈന്‍ പറയുന്നത്.
ആദ്യമൊക്കെ തനിക്ക് നാത്തൂനോട് സംസാരിക്കാന്‍ പേടി ഉണ്ടായിരുന്നു എന്ന് ഡിംപിളും പറഞ്ഞു. നമ്മള് പറയുന്നത് എങ്ങനെ മനസ്സിലാക്കും എങ്ങനെ എടുക്കും എന്നൊന്നും അറിയില്ലല്ലോ. ഞാന്‍ പൊതുവേ കുറച്ചെ സംസാരിക്കാര് ഉള്ളു, എന്നാല്‍ ഡിവൈന്‍ ഒപ്പം കൂടിയതിനു ശേഷമാണ് ഇപ്പോള്‍ ധാരാളം സംസാരിക്കാന്‍ തുടങ്ങിയതെന്ന് ഡിംപിളും പറഞ്ഞു.
ചോദിച്ചതിനു മാത്രം മറുപടി പറയുന്നതായിരുന്നു തന്റെയും രീതിയെന്ന് അമ്മയും പറഞ്ഞു. ഇത് ഡിവൈന്‍ വിഷമം ആവുന്നുണ്ട് എന്ന് മനസ്സിലായതോടെയാണ്, കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ എല്ലാവരും സംസാരിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പാടാണെന്ന അവസ്ഥയിലാണ് താരങ്ങള്‍ പറഞ്ഞു.