ഫഹദ് ഫാസിൽ ആവുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. നവാഗത സംവിധായകൻ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഫാസിൽ ആണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ചിത്രം നേരിട്ട് ഒ ടി ടി റിലീസ് ആയിരിക്കും എന്നാണ് വാർത്തകൾ. പ്രശസ്ത ട്രേഡ് അനലിസ്റ്റ് സ്ത്രീധർപിള്ളൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൻറെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വാർത്ത പുറത്തുവിട്ടത്. ആമസോൺ പ്രൈം വീഡിയോയിൽ ആയിരിക്കും ചിത്രം പുറത്തെത്തുക. ഓണത്തിന് ചിത്രം പ്രദർശനത്തിന് എത്തും എന്നും ഇദ്ദേഹം പറയുന്നു. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
#FahadFaasil’s next #Malayankunju will have a straight #OTT premier on @PrimeVideoIN, for #Onam2022.
The “survival thriller based on a land slip in Idukki”, written & camera by #MaheshNarayanan , directed by #Sajimon, music @arrahman is produced by fafa’s father #Fazil. pic.twitter.com/YcNzBE0swc
— Sreedhar Pillai (@sri50) July 4, 2022
മഹേഷ് നാരായണൻ തിരക്കഥ എഴുതുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഈ ചിത്രത്തിലൂടെ ഫഹദും മഹേഷും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻറെ ചായ നിർവഹിക്കുക മഹേഷ് നാരായണൻ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഒരു സർവൈവർ ത്രില്ലർ ചിത്രമാണ് ഇത് എന്നാണ് സൂചന. വേറിട്ട ഒരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ഓരോ വാർത്തകളും വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.