Kerala News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവില്‍ എത്തിയ സമയത്ത് കുഴഞ്ഞു വീണയാള്‍ മരിച്ചു; മരണത്തിന് ഉത്തരവാദി ഗവര്‍ണറാണെന്ന് സിപിഎം

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവില്‍ സന്ദര്‍ശനത്തിന് എത്തുന്ന സമയത്ത് കുഴഞ്ഞുവീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

- Advertisement -

അതേസമയം ഇദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി ഗവര്‍ണറാണ് എന്ന് സിപിഎം ആരോപിച്ചു.ഗവര്‍ണര്‍ വരുന്ന സമയം ആശോകന്‍ മിഠായിത്തെരുവില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

മുന്‍കൂട്ടി അറിയിപ്പ് ഇല്ലാതെയായിരുന്നു ഗവര്‍ണര്‍ മിഠായിത്തെരുവില്‍ എത്തിയത്. ഇത് മൂലം വലിയ തിരക്കും ഗതാഗത കുരുക്കും ഉണ്ടായിരുന്നു. അതിനാല്‍ കൃത്യസമയത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.

അതിനാല്‍ മരണത്തിന് ഉത്തരവാദി ഗവര്‍ണറാണെന്നും സിപിഎം ആരോപിച്ചു.എല്‍.ഐ.സി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകന്‍ ഉച്ചയ്ക്ക് 12.36നാണ് കുഴഞ്ഞുവീണത്.

ഗവര്‍ണര്‍ വന്നതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗത തടസ്സത്തെതുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അല്‍പനേരം വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവില്‍ എത്തിയത്. കടകളില്‍ സന്ദര്‍ശനം നടത്തിയും ഹല്‍വ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവര്‍ണറുടെ മടക്കം.

Abin Sunny

Recent Posts

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

27 mins ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

1 hour ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

14 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

14 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

14 hours ago