Kerala News

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3171 കൊവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,913 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 620 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 63, കൊല്ലം 11, പത്തനംതിട്ട 64, ആലപ്പുഴ 22, കോട്ടയം 74, ഇടുക്കി 61, എറണാകുളം 159, തൃശൂര്‍ 53, പാലക്കാട് 3, മലപ്പുറം 14, കോഴിക്കോട് 61, വയനാട് 14, കണ്ണൂര്‍ 17, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3171 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,60,767 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Rathi VK

Recent Posts

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

28 mins ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

48 mins ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

1 hour ago

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ…

5 hours ago

ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്;നരേന്ദ്രമോദി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നരേന്ദ്രമോദിയുടെ ഒരു പ്രസംഗം ആണ്.യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.വാക്കുകൾ…

5 hours ago

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി…

5 hours ago