Kerala News

കൊവിഡ് പരോളിന് ശേഷം 34 തടവുകാര്‍ ‘മിസ്സിംഗ്’; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജയില്‍ വകുപ്പ്

കൊവിഡ് പരോളിന് ശേഷം ജയിലില്‍ തിരികെയെത്താതെ 34 തടവുകാര്‍. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താത്തവരില്‍ അധികവും. തിരികെയെത്താത്തവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് സഹായം തേടുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

- Advertisement -

കൊവിഡ് കാലത്ത് പ്രത്യേക പരോള്‍ നേടിപോയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുന്‍പ് ജയിലില്‍ തിരികെ എത്തണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. എന്നാല്‍ 34 പേര്‍ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വരാനുള്ളത്. പതിമൂന്ന് പ്രതികളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തേണ്ടിയിരുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേരും ഹാജരാകാനുണ്ട്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 8 പേരും, ചീമേനി തുറന്ന ജയിലില്‍ 5 പേരും തിരിച്ചെത്തിയില്ല.

ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനെ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് ജയില്‍ ആസ്ഥാനത്ത് നിന്ന് വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗ സമയത്താണ് 1,271 പേര്‍ക്ക് പ്രത്യേക പരോള്‍ നല്‍കിയത്.

Rathi VK

Recent Posts

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

7 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

8 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

10 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

11 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

12 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

13 hours ago