2023 ക്രിസ്മസ് ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് ആഘോഷ രാവായിരിക്കും. സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തീയറ്ററില്‍ എത്തുന്നത്.
കിങ് ഖാന് ഷാരൂഖ് ഖാന് നായകനാകുന്ന ഡങ്കി. പ്രഭാസ് നായകനാകുന്ന സലാര്‍, ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് തീയറ്ററില്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്.
ഇപ്പോഴിത മലയാളത്തില്‍ നിന്ന് ഇവര്‍ക്ക് ഒപ്പം മത്സരിക്കാന്‍ ജയറാം എത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം എബ്രഹാം ഓസ്ലര് ക്രിസ്മസ് റിലീസായിട്ടാകും തീയറ്ററില്‍ എത്തുക.
അഞ്ചാം പാതിരക്ക് ശേഷം മിഥുന് മാനുവല്‍ ഒരുക്കുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയാണ് ഈ സിനിമയ്ക്ക് മേല്‍ പ്രേക്ഷകര്‍ കാത്ത് വച്ചിരിക്കുന്നത്.ജയറാമിന്റെ മികച്ചൊരു തിരിച്ചു വരവായിരിക്കും ചിത്രമെന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ഷാരൂഖ് ഖാന്റെതായി ഈ വര്‍ഷം എത്തുന്ന മൂന്നാമത്തെ ചിത്രമാകും ഡങ്കി. രാജ്കുമാര് ഹിരാണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പ്രഭാസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. പൃഥിരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഈ ചിത്രങ്ങളോട് ആകും ജയറാം ചിത്രം ഏറ്റുമുട്ടുന്നത്.