മലയാളത്തില്‍ ബോക്സ് ഓഫിസ് റെക്കോര്‍ഡുകള്‍ തിരുത്തി കൊണ്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്റണി ചിത്രം 2018. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇതിനോടകം തന്നെ 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.
മലയാളത്തില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കുറച്ച് ദിവസം മുന്നേയാണ് റിലീസ് ചെയ്തത്. തെലുങ്കിലും ചിത്രം കുതിപ്പ് നടത്തുകയാണ് എന്നാണ് തെലുങ്ക് ബോക്സ് ഓഫീസ് കളക്ഷനുകള്‍ പറയുന്നത്.
തെലുങ്കില്‍ സിനിമയുടെ മൂന്ന് ദിവസത്തെ കലക്ഷന്‍ 4.50 കോടിയാണ്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിവസം 70 ശതമാനത്തോളം വര്‍ധനയാണ് കലക്ഷനില്‍ വന്നിരിക്കുന്നത്.
ശനിയാഴ്ച ചിത്രം നേടിയ കലക്ഷന്‍ 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് ഒരു മലയാള ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്.
Steady & Solid!
Masterpiece #2018Movie Telugu Magic Continues even during the IPL fever❤️🔥
Collected 1.73 crores Gross on Day 3🔥
Book Your 🎟️ https://t.co/L7hPjWGNI6#BunnyVas @ttovino @Aparnabala2 #KunchakoBoban #AsifAli #JudeAnthanyJoseph pic.twitter.com/H2AiNvt0i5
— Ramesh Bala (@rameshlaus) May 29, 2023
മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരേന്, ലാല്‍, വിനീത് ശ്രീനിവാസന്, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
Telugu – 4.47 Crs ( 3days ) 🔥🔥🔥
Tamil & Hindi – 35laks ( 3days )
In telugu states day3 > day2 > day1
Follow @Cinema_Circuit for box-office updates pic.twitter.com/aQPDlkHRI7
— Cinema Circuit (@Cinema_Circuit) May 29, 2023