ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തി കൊണ്ടിരിക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത് എത്തിയ 2018. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ പ്രളയവും മലയാളികളുടെ അതിജീവനത്തിന്റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമിപ്പോള്‍ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് എന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി അറിയിക്കുന്നത്.
2018 ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. തീയേറ്റര്‍ കളക്ഷന്‍ മാത്രം 160 കോടിക്ക് മുകളിലായി.സാറ്റലൈറ്റ് ഒടിടി ഓവര്‍സീസ് തീയേറ്റര്‍ കളക്ഷന്‍ എല്ലാം കൂടി ചിത്രത്തിന്റെ വരുമാനം ഏകദേശം 200 കോടിയായിട്ടുണ്ട് എന്നാണ് വേണു കുന്നപ്പള്ളി അറിയിക്കുന്നത്.
സാറ്റലൈറ്റ്, ഒടിടി തുക ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണു കുന്നപ്പള്ളി പറഞ്ഞു. ദി ഫോര്‍ത്തിനോടായിരുന്നു വേണു കുന്നപ്പള്ളി ഇക്കാര്യം പറഞ്ഞത്. അതേസമയം ജൂണ്‍ 7മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യും.
തീയറ്ററില്‍ ഇപ്പോഴും കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഒടിടിക്ക് കൊടുത്തത് ശരിയായില്ലെന്ന സിനിമ പ്രേമികളുടെ വിമര്‍ശനത്തിനും വേണു കുന്നപ്പള്ളി മറുപടി പറഞ്ഞു.
2018 ന്റെ കാര്യത്തില്‍, റിലീസിനും മൂന്ന് നാലു മാസം മുന്‍പ് തന്നെ സോണി ലിവും ഏഷ്യാനെറ്റുമായി ധാരണയിലെത്തിയതാണ്. തീയേറ്ററില്‍ റിലീസ് ചെയ്ത് 30 ദിവസം കഴിഞ്ഞാല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കാമെന്നതാണ് ധാരണ.
അങ്ങനെ നോക്കുമ്പോള്‍ ജൂണ്‍ രണ്ടിന് രാത്രി മുതല്‍ തന്നെ സോണി ലിവിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കാമായിരുന്നു. പക്ഷേ അവര്‍ അഞ്ച് ദിവസം കൂടി വൈകി ജൂണ്‍ 7 ന് മാത്രമാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.
തീയേറ്ററില്‍ ചിത്രം ഇത്രയും ഹിറ്റായത് കൊണ്ടാണ് അവര്‍ കുറച്ച് ദിവസം കൂടി നീട്ടിത്തരുന്നത്. അത് അവരുടെ ദയയായി മാത്രമേ കാണാനാകൂ. കരാര്‍ അനുസരിച്ച് മുപ്പത് ദിവസം കഴിഞ്ഞാല്‍ അവര്‍ക്കാണ് അവകാശം.
ഒടിടി ബിസിനസ് ചെയ്യുന്ന സമയത്ത് ഈ സിനിമ ഇത്രയും ഹിറ്റ് ആകുമെന്നോ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നോ കരുതിയിരുന്നില്ല.ഇത്രയും വലിയ ചിത്രം തീയേറ്റര്‍ റിസ്കില്‍ മാത്രം റിലീസ് ചെയ്യാനാകുമായിരുന്നില്ലെന്നും വേണു കുന്നപ്പള്ളി പറയുന്നു.