കോഴിക്കോട്ട് പന്ത്രണ്ട് വയസുകാരന് തെരുവ് നായയുടെ ആക്രമണം. അരക്കിണറിലാണ് സംഭവം. കുട്ടിയെ തെരുവ് നായ കടിച്ചു വലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
സൈക്കിള്‍ ഓടിക്കുന്ന കുട്ടിയെ വിഡിയോയില്‍ കാണാം. ഇതിനിടെയാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണം. സമീപത്തുനിന്ന് ഓടിവന്ന നായ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. നായ കടിച്ചു വലിച്ചതോടെ കുട്ടി സൈക്കിളില്‍ നിന്ന് വീണു. നായ കുട്ടിയെ തലങ്ങും വിലങ്ങും കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തെ വീട്ടിലേക്ക് കുട്ടി ഓടിക്കയറിയതോടെയാണ് നായ പടിവിട്ടത്.
സംസ്ഥാന വ്യാപകമായി തെരുവ് നായയുടെ ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ അരക്കിണറില്‍ മാത്രം നാല് പേരെ തെരുവ് നായ ആക്രമിച്ചു.