തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂര്‍ തന്നെയാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
സമരാഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് പ്രഖ്യാപനം നടത്തിയത്.
ഇടത് സ്ഥാനാര്‍ഥിയായി സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന് നില്ക്കും. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്കി. നേരത്തെ നടി ശോഭനയുടെ പേര് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് ഉയര്‍ന്നിരുന്നു.
ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇക്കാര്യം ശോഭനയോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.