ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നിഖിൽ പൈലി പൊലീസ് കസ്റ്റഡിയിൽ.ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നു എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥാനത്തുവച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ധീരജിന്റെ കൊലപാതകത്തെ എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…