Film News

അന്ന് രാത്രി യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്? തങ്ങളിൽ ആരൊക്കെ മദ്യപിച്ചിരുന്നു? മരണത്തിന് കാരണമാക്കിയത് എന്ത്? – ആദ്യമായി വിഷയത്തിൽ പരസ്യ പ്രസ്താവനയുമായി യാഷിക ആനന്ദ്

മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നടിയാണ് യാഷിക ആനന്ദ്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമ കേരളത്തിലും വലിയ വിജയമായിരുന്നു. ഇതിലെ നായിക യാഷിക ആനന്ദ് ആയിരുന്നു. ഇതിനു പുറമേ തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം.

- Advertisement -

എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി താരമാണ് മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയും ഒരു സുഹൃത്ത് തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു. താരവും മറ്റ് രണ്ടു ആൺ സുഹൃത്തുക്കളും ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. മഹാബലിപുരത്ത് വച്ചാണ് സംഭവം നടക്കുന്നത്. രാത്രിയായിരുന്നു സംഭവം. നിശാ പാർട്ടി കഴിഞ്ഞു പോകുന്ന വഴിയായിരുന്നു അപകടം എന്നാണ് സൂചനകൾ.

ഈ സംഭവത്തിൽ വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം ചില ഓൺലൈൻ മാധ്യമങ്ങൾ ആയിരുന്നു. വാർത്തയുടെ നിജസ്ഥിതി എന്താണ് എന്ന് അറിയുന്നതിനു മുൻപ് തന്നെ അവർ പലതരത്തിലുള്ള കഥകൾ പ്രചരിപ്പിച്ചു. യാഷിക മദ്യപിച്ചിരുന്നു എന്നും അതുകൊണ്ടാണ് അപകടം ഉണ്ടാവാൻ കാരണം എന്നുമായിരുന്നു അവരുടെ പ്രചരണം. എന്നാൽ ഇതിനെല്ലാം എതിരെ ഇപ്പോൾ പരസ്യപ്രസ്താവന നടത്തുകയാണ് താരം. ആശുപത്രിയിൽ കഴിയുന്ന താരം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിക്ക് ബോധം തെളിഞ്ഞപ്പോൾ പോലീസ് വരികയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

തൻറെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണ്. ചില എല്ലിന് പൊട്ടലുകൾ ഉണ്ട്. അതുകൊണ്ട് അടുത്ത 5 മാസത്തേക്ക് ബെഡിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. ഭാഗ്യവശാൽ മുഖത്തിന് പ്രശ്നങ്ങളൊന്നുമില്ല. പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും എല്ലാം നന്ദി. ഞങ്ങളിൽ ഒരാൾ പോലും മദ്യപിച്ചിരുന്നില്ല. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഞങ്ങൾ ഇപ്പോൾ പോലീസ് നടപടി നേരിടേണ്ടി വന്നേനെ. പോലീസ് റിപ്പോർട്ടിലോ മെഡിക്കൽ റിപ്പോർട്ടിലോ ഞങ്ങൾ മദ്യപിച്ചതായി എവിടെയും പറയുന്നില്ല. അതുകൊണ്ട് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ നിങ്ങൾ വിശ്വസിക്കരുത്.. ഇവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ഞാൻ. ബാലൻസ് തെറ്റി കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം സംഭവിച്ചത്.

Athul

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

10 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

11 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

14 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

14 hours ago