Film News

നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക; യമുന

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും അഭിനയിച്ചിട്ടുള്ള നടിയാണ് യമുന. താരത്തിന്റെ രണ്ടാം വിവാഹം എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തന്റെ മക്കളുടെ പൂര്‍ണ്ണ സമ്മതത്തോടു കൂടി മാത്രമാണ് ദേവനെ വിവാഹം കഴിച്ചത് എന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇവര്‍. വിവാഹശേഷവും അഭിനയത്തില്‍ സജീവമാണ് ഈ നടി. തന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ യമുനയുടെ വാക്കുകളാണ് വൈറലാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ആണ് താരം ഈ പോസ്റ്റില്‍ പറയുന്നത്.

- Advertisement -


ലോകത്തെ വീണ്ടും വൈറസ് കീഴടക്കാന്‍ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മള്‍ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാന്‍ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മള്‍ ഓരോരുത്തര്‍ക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാര്‍ഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങള്‍ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരന്‍ തരുന്ന ബോണസാണ്.

കിട്ടുന്ന ഈ നിമിഷങ്ങള്‍ നല്ലതു ചിന്തിച്ചും നല്ല വാക്ക് ഉപയോഗിച്ചും നല്ല പ്രവര്‍ത്തികള്‍ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാല്‍ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂര്‍ണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിള്‍ പറയുന്നു, മരണം നിഴല്‍ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോള്‍വേണമെങ്കിലും കടന്നുവരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.

മരണക്കിടക്കയില്‍ കിടന്ന് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അര്‍ഥം. സ്‌നേഹിക്കുവാനും കൊടുക്കുവാനും പ്രയത്‌നം ആവശ്യമെങ്കില്‍ വെറുക്കാന്‍ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശിതീര്‍ക്കാന്‍ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവര്‍ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്.

നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാന്‍ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകള്‍ മാത്രം ചിന്തിക്കുക പ്രവര്‍ത്തിക്കുക. ആത്മാവിനെ വിദ്വേഷത്തില്‍ നിന്നും മോചിപ്പിക്കുക. നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവന്‍ നടി കുറിച്ചത് ഇങ്ങനെ.

 

Anusha

Recent Posts

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

34 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

1 hour ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

2 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago