Film News

അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ ബോളിവുഡിൽ അവസരം കിട്ടില്ല എന്നവർ പറഞ്ഞു! സൂപ്പർതാരത്തിൻ്റെ മാനേജർ നൽകിയ ഉപദേശത്തെ കുറിച്ച് യാമി.

മലയാളികൾക്ക് സുപരിചിതയാണ് ബോളിവുഡ് നടിയായ യാമി ഗൗതം. ഹീറോ എന്ന മലയാള ചിത്രത്തിൽ പൃഥ്വിരാജിൻ്റെ നായികയായി എത്തിയിട്ടുണ്ട് താരം. ഈയടുത്താണ് താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. പ്രശസ്ത സംവിധായകനായ ആദിത്യ ദറിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ ബോളിവുഡിൽ അവസരങ്ങൾ തേടി എത്തണമെങ്കിൽ നന്നായി അഭിനയിച്ചാൽ മാത്രം പോരാ അവസ്ഥ എന്ന് താരം പറയുന്നു.

- Advertisement -

ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. ഈയടുത്ത് ഒരു മീറ്റിങ്ങിൽ ചെന്നപ്പോൾ ഒരു സീനിയർ താരത്തിൻ്റെ മാനേജരെ കണ്ടു. വളരെ സീനിയറായ വ്യക്തി. തങ്ങൾ തമ്മിൽ സംസാരിച്ചു. നിന്നെ പാർട്ടികളിൽ ഒന്നും കാണാത്തത് എന്തുകൊണ്ടാണ് എന്ന് അവർ ചോദിച്ചു. അതിലൊക്കെ എന്താണ് ഇത്ര വലിയ കാര്യം എന്ന് താനും തിരിച്ചു ചോദിച്ചു.

പക്ഷേ ഇത്തരം ഇടങ്ങളിൽ നിർബന്ധമായും എത്തണം എന്ന് അവർ നിർബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ല എന്ന് അവർ പറഞ്ഞു. നല്ല സിനിമയിലൂടെയാണ് താൻ വന്നത് എന്ന് വിശ്വസിക്കുന്നു എന്നാണ് താൻ മറുപടി പറഞ്ഞത്. നെറ്റ്‌വർക്ക് ഉണ്ടാക്കണമെന്നും എല്ലായിടത്തും എത്തണം എന്നാണ് അവർ പറഞ്ഞത്. നിങ്ങൾ ചിലപ്പോൾ ഒരു നല്ല സിനിമ ചെയ്തിട്ടുണ്ടാവാം.

എന്നാൽ അത് കഴിഞ്ഞു. അതുകഴിഞ്ഞാൽ നിങ്ങളെ ആളുകൾ മറക്കും. അങ്ങനെയാണവർ തന്നോട് പറഞ്ഞത്.വിവാഹത്തിനുശേഷം ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോൾ. ഉറി എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ മോഡലും കൂടിയാണ് യാമി.

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

7 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

8 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

9 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

9 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

10 hours ago